-->

Thursday, May 8, 2014

എന്റെ ഹലാക്കിലെ പ്രണയം

         എന്റെ ഹലാക്കിലെ പ്രണയം 

രണ്ടു വര്‍ഷത്തെ പ്രവാസം എന്ന  ജയില്‍ വാസത്തിനു ശേഷം എന്റെ ആദ്യത്തെ
പരോള്‍ അനുവദിച്ചു കിട്ടിയ സമയം ......
എനിക്ക് തന്നെ അറിഞ്ഞൂടാ ഞാന്‍ എങ്ങനെയാ ഇവിടെ ഇത്രേം നാള്‍ പിടിച്ചു നിന്നത് എന്ന് ........
ഓടുന്ന കുതിരയെ പിടിച്ചു തൊഴുത്തില്‍ കെട്ടിയ അവസ്ഥ ആയിരുന്നു
ഈ അബുദാബി ജീവിതം...........

ഒരു തരത്തില്‍ പറഞ്ഞാല്‍ എന്റെ ഉപ്പയും എളാപ്പമാരും കൂടി
ഞാന്‍ പോലും അറിയാതെ നടത്തിയ പദ്ധതിയുടെ വിജയം കൂടിയാണ്
എന്നെ മരുഭൂമിയില്‍ പണ്ടാരമാടക്കിയത് ....................

അവരെ കുറ്റം പറയാനും പറ്റില്ല കുടുംബത്തിലെ ഒരേ ഒരു ആണ്‍തരി
വല്ലവന്റെയും കൈ കൊണ്ട് ചാകുന്നത് കാണാന്‍
അവര്‍ക്ക് പറ്റില്ലല്ലോ ...
അതായിരുന്നു ഞമ്മടെ നാട്ടിലെ അവസ്ഥ ................

ഇങ്ങോട്ട് വീടുകാര് നാട് കടത്താന്‍ തീരുമാനിച്ചു എന്നറിഞ്ഞപ്പോള്‍ പഠിച്ച പണി പതിനെട്ടും
നോക്കിയതാ ഒന്നും നടന്നില്ല ....... ഒന്നുകില്‍ ഞാന്‍ അതെല്ലെങ്കില്‍ എന്റെ പ്രിയപ്പെട്ട ചങ്ങായിമാര്..........
എല്ലാ മാസവും എവിടുന്നെങ്കിലും കഷ്ട്ടപെട്ടു
 ഒരു പണി വാങ്ങിക്കും ...
പക്ഷെ ഇതു വരെ കിട്ടിയിട്ടുള്ള എല്ലാ തെറിവിളികളും ഭീഷണികളും
ഒരേ ഒരു വിഷയത്തിലാണ് അതേ അത് തന്നെ .വായ്നോട്ടം !!!!!!

അവന്മാരെ പറ്റി കൂടുതല്‍ അറിയണമെങ്കില്‍ ഈ ലിങ്കില്‍ കയറി നോക്കിയാല്‍മതി.........
ഈ ലിങ്ക് വായിക്കാതെ ഈ കഥ മുഴുവനാകില്ല!!!!!!!!!!!!!!
ഇവിടെ ക്ലിക്കുക ..........

എന്റെ ഒരേ ഒരു ആണ്‍തരി വല്ലവന്റെയും തല്ലു കൊണ്ട് ചാകുന്നത്
കാണുന്നതിലും നല്ലത് നീ രണ്ടു കൊല്ലം അവിടെ പോയി നിക്കുന്നതാ
ഇക്കണക്കിനു പോയാല്‍ എന്റെ ഖബറില്‍ അവസാനത്തെ ഒരു പിടി മണ്ണ് നീ ഇടില്ല . പകരം നിന്റെ ഖബറില്‍ ഞാന്‍ ഇടേണ്ടി വരും
എന്ന് ഉപ്പ ഹാമറടിച്ചു പറഞ്ഞതോടെ രക്ഷപെടാന്‍ ഉള്ള അവസാന വഴിയും അന്ന് അവിടെ അവസാനിച്ചു ....
അത്രയ്ക്ക് ഉണ്ടായിരുന്നു കയ്യിലിരിപ്പ് ....
എന്റെ മാത്രമല്ല ജനനം മുതല്‍ ഒരുമിച്ചുള്ള എന്റെ കൂട്ട്കാരുടെയും ....
സാധരണ ഉപ്പമാരുടെ പേരില്‍ ആണ് മക്കള്‍ നാട്ടില്‍ അറിയപെടുക എങ്കില്‍
ഞങ്ങടെ കാര്യത്തില്‍ നേരെ തിരിച്ചാ ....ഞങ്ങളെ ഉപ്പമാരെയോ വീട്ടുകാരെയോ  പുറത്തു അറിയണമെങ്കില്‍ ഞങ്ങളെ പേര് മുഴുവന്‍ പറയണമെന്നില്ല അതിനുമുന്‍പെ നാട്ടുകാര്‍ വീട് കാണിച്ചു തരും .......
അങ്ങനെ കത്തി നിക്കുന്ന സമയത്താ ഇടി തീ പോലെവീട്ടുകാര്‍
എന്നെ പിടിച്ചു നാട് കടത്തിയത് ..........

ഇങ്ങോട്ട് കയറുമ്പോള്‍ സകല ഉടായിപ്പ് അടവുകളും തേച്ചു മിനുക്കി
ഉള്ളില്‍ വച്ച് പൂട്ടിയാ വന്നത് എന്താന്നറിയില്ല നാട്ടില്‍ വന്നു ഇറങ്ങിയ സമയം മുതല്‍ അത് വീണ്ടും ഉള്ളില്‍ കിടന്നു തോണ്ടി വിളിക്കുന്ന പോലെ.വന്നിട്ട് ഒരാഴ്ച കഴിഞ്ഞു . 
ഞാന്‍ കൊണ്ട് വന്ന പെട്ടിയിലെ സാധങ്ങള്‍
തീര്‍ന്നതോടെ വീട്ടില്‍ എനിക്ക് പുറകെ നടന്ന കുടുംബക്കാരുടെ സ്നേഹവും
ഓഹരി വിപണി പോലെ പെട്ടന്ന് താഴ്ന്നു ................
ഇനി അടുത്ത വരവിനേ ആ വിപണി പോന്തൂ ...........
ഒടുവില്‍ ഇറങ്ങി പഴയ വാളും പരിചയും എല്ലാം എടുത്തു ആ പഴയ ബസ്സ്റൊപ്പിലേക്ക് ...............

കോഴിക്കോട്
m.c.c ബാങ്ക് ബസ്റ്റോപ്പ് ...........
എട്ടു വര്‍ഷത്തെ ഞങളുടെ പല പ്രണയങ്ങള്‍ക്കും
പ്രണയ നൈര്യാശത്തിനും  എണ്ണിയാല്‍ ഒടുങ്ങാത്ത ഭീഷണികളും,
തെറിവിളികളും കൊണ്ട് ഞങള്‍ സായൂജ്യ മടയുന്നത് അതുബുതത്തോടെ നോക്കി നിന്ന ബസ്സ്റൊപ് ............
ഹൈസ്കൂള്‍ മുതല്‍ കലാലയം വരെയുള്ള എന്റെയും എന്റെ ചങ്ങായി
മാരുടെയും  കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളോട് മാത്രം തോന്നുന്ന
പ്രണയം എന്ന രോഗത്തിന്റെ ചികിത്സാകേന്ദ്രം ................
ചുരുങ്ങിയത് ഒരു പത്തു പെണ്പിള്ളരെയെങ്കിലും ഞാന്‍ ആ ബസ്സ്റൊപ്പില്‍ നിന്ന് പ്രണയിച്ചിട്ടുണ്ട് .............
കൂടെ ഉള്ളവന്മാരും ഈ വിഷയത്തില്‍ എന്നെ തൊട്ടു തൊട്ടില്ല എന്ന സ്ഥിതിയില്‍ കൂടെ ഉണ്ടായിരുന്നു ...............

എന്താണെന്നറിയില്ല ഞാനോ എന്റെ ചങ്ങായി മാരോ പ്രേമിച്ച
ഒരു പെണ്ണും ആറുമാസത്തില്‍ കൂടുതല്‍ നീണ്ടു നിന്നിട്ടില്ല ......
ഒന്നുകില്‍ അവളുടെ കല്യാണം ഉറപിക്കും ...
അതെല്ലെങ്കില്‍
അവളുടെ ഉപ്പയോ ആങ്ങളമാരോ വന്നു എന്റെ കൈകൊണ്ടു
ചാകണമോടാ എന്ന് വളരെ വിനയത്തില്‍ ചോദിക്കും .........
പിന്നെ........ തലയ്ക്കു ഓളമല്ലേ വഴിയെ പോകുന്ന അടി ഓട്ടോ പിടിച്ചു വാങ്ങിക്കാന്‍ ..........
അല്ലെങ്കില്‍ പിന്നെ നായകന്റെ ചങ്കൂറ്റം വച്ച്
വിളിച്ചിറക്കി കൊണ്ട് വരണം .......
ഉച്ചയ്ക്ക് കഴിക്കാനുള്ള ഫുഡിന്റെ കാശുപോലും ഉപ്പയുടെ അലവന്‍സ്
ആയതു കൊണ്ടും വെറുതെ വേലിയില്‍ കിടക്കുന്നതിനെ എടുത്തു വേണ്ടാത്തിടത്  വെക്കേണ്ട എന്ന ബോധം ഉള്ളത് കൊണ്ടും
 ആ പ്രണയത്തിനു അവിടെ കര്‍ട്ടന്‍ വീഴും. പിന്നെ അടുത്തത് ......
തുടക്ക കാലത്ത് ഞങ്ങള് പിന്നാലെ നടന്നവള് മാരെല്ലാം കെട്ടി ഒന്നും
രണ്ടും കൊച്ചുങ്ങളുമായി ആ വഴി പോകുമ്പോഴും ഞങ്ങള് അവിടെത്തന്നെകാണുമായിരുന്നു .........

കെട്ടിയവന്റെ പുറകിലിരുന്നു അവളുമാര് 
നോക്കുന്ന ഒരു നോട്ടമുണ്ട് .....
നീയൊന്നും ചത്തില്ലെടാ എന്ന മട്ടില്‍ ........................
ഒരു മടിയുമില്ലാതെ ഞങ്ങള് തിരിച്ചും പല്ലിളിച്ചു കാണിക്കും .....
എന്തിനാ മടിക്കുന്നേ ഈ പണിയില്‍ ഇതൊക്കെ പറഞ്ഞിട്ടുള്ളതാടീ
എന്ന മട്ടില്‍........................... .....................


അങനെ ഒന്നില്‍ നിന്ന് ഒന്നിലേക്ക് എന്ന രീതിയില്‍  ഓടിച്ചാടി നടക്കുബോഴാ വീട്ടുകാര്‍ പണി തന്നത് ......
എന്നെ ദുബായിക്ക് കെട്ട് കെട്ടിക്കാന്‍ ......
കരഞ്ഞും കാലുപിടിച്ചും ആത്മഹത്യാ ഭീഷണി മുഴക്കിയും ഞാനും
തിരിച്ചടിച്ചു ........
വീടിലെ ഹൈകോടതിയായ ബാപ്പയുടെ വിധിയില്‍ മാറ്റമില്ല.
ഒന്നുകില്‍ നീ ദുബായിക്ക്  പോണം ..............
അതല്ലെങ്കില്‍ വീട്ടീന്ന് പോണം ....
അന്ന് അവിടെ തിരശീല വീണതാണ് ഈ പരിപാടിക്ക് .....
വീണ്ടും ആ ആ ബസ്സ്റ്റോപ്പില്‍ കാലെടുത്തു കുത്തുമ്പോള്‍
നരസിംഹത്തില്‍ മോഹന്‍ലാല്‍ അടിച്ച ഡൈലോഗ്ആയിരുന്നു
മനസ്സില്‍ ഓടിയത് രണ്ടു വര്‍ഷത്തെ ഇടവേള കഴിഞ്ഞു ഇതാ
നിശു വീണ്ടും പഴയ തട്ടകത്തില്‍ തിരിച്ചെത്തിയിരിക്കുന്നു .....

പക്ഷെ അന്തരീക്ഷം അത്ര അനുകൂലമല്ല ........
ഒരുകാലത്ത് എതിരാളികളില്ലാതെ പയറ്റി തെളിഞ്ഞ
ഞങളുടെ ബസ്റ്റോപ്പില്‍ ഇന്നു സ്പൈക്കും ലോവേസ്റ്റും
ഒക്കെ ആയുധമാക്കി ചേകവന്മാര്‍ ഒരുപാടുണ്ട് .......
ഇതൊക്കെ എന്ത്... നമ്മളെത്ര അങ്കം കണ്ടതാ എന്ന മട്ടില്‍ ഞാനും
പ്രവാസിയുടെ കുപ്പായം തല്‍കാലം ഊരി അവന്മാരുടെ കൂടെ കൂടി ...
നാട്ടില്‍ വന്നിട്ട് പ്രതേകിച്ചു പണിയോന്നുമില്ലതതിനാല്‍ എന്റെ അകെ ഉള്ള ഒരേ ഒരു പണി വൈകീട്ട് അവിടെ പോയി-
നില്‍കുക എന്നത് മാത്രമായി  ...
കൂട്ടമായും ഒറ്റയ്ക്കും നില്‍ക്കുന്ന ലവളുമാരെ നോക്കി അങ്ങനെ
നില്‍കുമ്പോഴാണ് അതില്‍ ഒരുത്തി
എന്നെ തന്നെ നോക്കാന്‍ തുടങ്ങിയത് ..

ചെറിയ കണ്ണുകളും വട്ടമുഖവും ചിരിക്കുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും കവിളുകളില്‍ നുണകുഴി തെളിയുന്ന ഒരു സുന്ദരി.............
ഇനി വേറെ ആരെങ്കിലുമാണോ അവള്‍ നോക്കുന്നേ.....
ഞാന്‍ എനിക്ക് ചുറ്റുമുള്ള ചേകവന്മാരെ ശരിക്കും ശ്രദ്ധിച്ചു ...
ഷിജിയും സാക്കിയും ആ സമയത്ത് വേറെ ഒരുത്തിക്ക് നേരെ ഗോഷ്ട്ടികളാല്‍ പ്രണയം പറയുന്ന തിരക്കിലാണ് ....
ഞാന്‍ പതുക്കെ ഷിജിയെ ഒന്ന് തോണ്ടി
അളിയാ ഒരുത്തി എന്നെ നോക്കുന്നു .........
അവന്‍ കേട്ട മട്ടില്ല ,,,
അവന്‍ ബസ്റൊപ്പിന്റെ തൂണും ചാരി ഒരുത്തിയോട് കയ്യും കാലും കാണിച്ചു കൊണ്ടിരിക്കുവാണ്....
തിരിച്ചു അവളുടെ വായില്‍ നിന്നും വായില്‍ കൊള്ലാത്ത
എന്തോ എന്ന് കേട്ടപ്പോള്‍ അവന്‍ നേരെ മുഖം തിരിച്ചു ................
കിട്ടേണ്ടത് കിട്ടിയില്ലേ എന്ന ഭാവത്തില്‍ ഞാന്‍ തിരിച്ചും ഒന്ന് നോക്കി....
അല്ല അളിയാ നീ എന്തോ എന്നോട് പറഞ്ഞല്ലോ എന്താ അത് ?..

“നിന്റെ അമ്മായിക്ക് രണ്ടാം കല്യാണം ആലോചിക്കുന്ന കാര്യമായിരുന്നു
അതിനി വേണ്ട ചെറുക്കന് വേറെ പെണ്ണ് ശരിയായി” ,,,
വന്ന കലിപ്പിനു ഞാന്‍ തിരച്ചടിച്ചു......
നീ ചൂടാവല്ലേ നിഷൂ കാര്യം പറ ............
എടാ ആ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഒരുത്തി കുറേ നേരമായി എന്നെ തന്നെ നോക്കുന്നു ......................
നിന്നെ ഇങ്ങോട്ട് നോക്കിയെന്നോ ഏതവളാടാ ആ വിവരം കേട്ടവള്‍
ശാക്കിറിന്റെ ബൌണ്‍സര്‍ ..................
പറയാന്‍ പറ്റില്ലെടാ കഷ്ട്ടകലം തല്യ്കടിച്ച എന്തെങ്കിലും ഒരു ഹതഭാഗ്യ യായിരിക്കും ..................
ശിജിയുടെ യോര്‍ക്കര്‍  ...................
ഞാന്‍ അവളെ ചൂണ്ടി കാണിച്ചു കൊടുത്തു.അവള്‍ അപ്പോഴും എന്നെ തന്നെ നോക്കി നില്‍ക്കുവായിരുന്നു .......
ഇവളോ ഈ പെങ്കൊച്ചു നിന്നെ നോക്കിയെന്നോ ...........
ശിജിയുടെ കണ്ണിന്റെ ഫിലമെന്റ് പോയി ..............
പിന്നെ  അല്ലാതെ നിന്റെ വല്യുമ്മ  നോക്കി എന്നാണോ ഞാന്‍ പറഞ്ഞേ...............
ആതേടാ അവള് ഇവനെതന്നെയാ നോക്കുന്നേ .അതും പറഞ്ഞു സാക്കി എന്നെ അടിമുടി ഒന്ന് നോക്കി ..................
എന്നാ വാ പോയി അവളോട്‌ ചോദിക്കാം എനിക്ക് ഇരിപ്പുറയ്ക്കാതെയായി......
എന്ത് ചോദിക്കാന്നു?....
ഷിജി വാ പൊളിച്ചു ......
എന്നെ തന്നെയാണോ നോക്കുനത് എന്ന് .............
ഡാ നിനകെന്താ തലയ്ക്കു വട്ടാണോ അവള് ബസ്‌സ്റൊപ്പിന്റെ ഉള്ളിലാ നിക്കുന്നത് അവിടെ  സി സി ക്യാമറ യുണ്ട് .....
പോരാത്തതിനു റോഡിന്റെ അപ്പുറം നിക്കുന്ന ആ പോലീസ്കാരനെ കണ്ടോ!!!!!!!!!!!!!!!!!
ആ തെണ്ടി പലതവണ എന്നെ പിടിച്ചു ഉപദേശിച്ചിട്ടുള്ളതാ.
അയാളെങ്ങാനും  കണ്ടാല്‍ പിന്നെ ഇന്നത്തെ നോമ്പ് തുറ പോലീസ്സ്റ്റേഷനില്‍ ആകും...
ഞാനെങ്ങും വരൂല നീ വേണേല്‍ പൊക്കോ ഷിജി തുറന്നടിച്ചു .....

അലവലാതി...ഞാന്‍ കൊണ്ടുവന്ന വാച്ചും സ്പ്രേയും എല്ലാം ആദ്യം പെട്ടി പൊളിച്ചു എടുത്തവനാ ഒരു കാര്യം വന്നപ്പോള്‍ കാല് മാറി ....
നീ എന്ത് വേണമെങ്കിലും പറഞ്ഞോ എനിക്ക് വയ്യ പോലീസ് സ്റ്റേഷനില്‍ നോമ്പ് തുറക്കാന്‍ അതിലും ഭേദം നിന്റെ നാലു തെറി കേള്‍ക്കുന്നതാ ..
.
ഞാന്‍ ദയനീയ ഭാവത്തില്‍ സാക്കിയെ നോക്കി .................

അളിയാ വേറെ ഒന്നും കൊണ്ടല്ല... ഒരു മൂന്നു കൊല്ലം മുന്പ് ഇതു പോലെ ഒരു നോമ്പ് കാലത്ത് നിനക്ക് വേണ്ടി വേറെ ഒരുത്തിയുടെ പിന്നാലെ പോയത്ഓര്‍മയില്ലേ അന്ന് കിട്ടാതെ പോയ പണി നീ തിരക്ക് പിടിച്ചു മിക്കവാറും വാങ്ങിക്കും ഞാനും വരില്ല .............

“മച്ചാനെ ഞാനൊരു കാര്യം പറയാം ഷിജി ഇടയ്ക്ക് കയറി” ....

നീ ഒരു മാങ്ങാ തൊലിയും പറയേണ്ട ഒരത്യാവശ്യം വന്നപ്പോള്‍ ക്രത്യമായി പാലം വലിച്ചനാറീ.....എനിക്ക് ചൊറിഞ്ഞു കയറി ............

കാര്യം പറയെട്ടെടാ പന്നീ...

നീ ഇപ്പോ കേറി അവളോട്‌ മുട്ടിയാല്‍ അവള്‍ നിന്നെ അറിയില്ല എന്നെങ്ങാനും പറഞ്ഞാല്‍ പണി പാലും വെള്ളത്തില്‍ കിട്ടും...
അതുമാത്രമല്ല ആ ബസ്‌ സ്റ്റോപ്പില്‍ കയറി ചോദിക്കുക എന്ന് പറഞ്ഞാല്‍ നടക്കൂല നീ അവളുടെ കൂട്ടുകാരികളെ കണ്ടോ അവളുമാരെങ്ങാനും ഒടക്കിയാല്‍ പിന്നെ നടക്കുന്ന കഥ വേറെയായിരിക്കും .....
അത് കൊണ്ട് ......

അതുകൊണ്ട് !!!!!!!!!!!!!!!!

ഞാനും ശക്കിയും ഒരേ സ്വരത്തില്‍ തിരിച്ചു ചോദിച്ചു
അവള് ക്ലാസ്സ്‌ വിട്ടു വരുന്ന വഴിയില്‍ വച്ച് ചോദിക്കാം..........
പക്ഷെ അതിനു മുന്പ് അവള്‍ നിന്നെ തന്നെയാണോ ഈ നോക്കുന്നത് എന്ന് ഉറപ്പാക്കണം ...............

എനിക്ക് ഉറപ്പാ അവള്‍ എന്നെത്തന്നെയാ നോക്കുന്നത്
ഞാന്‍ പറഞ്ഞു .....
പക്ഷെ നിക്ക് ഉറപ്പില്ല എന്തായാലും ഇനി ഒരു പണി മേടിക്കാന്‍ എന്നെ കൊണ്ട് പറ്റൂല വീട്ടില്‍ കല്യാണ ആലോച്ചനകള്‍ നടക്കുന്ന ടൈമാ
അത് കൊണ്ട് റിസ്കെടുക്കാന്‍ പറ്റില്ല മുത്തെ ..................
അപ്പൊ എന്താ പരിപാടി ?...

രണ്ടു ദിവസം ഇങ്ങനെ പോട്ടെ എന്നിട്ടും അവള് നിന്നെ തന്നെയാണ്
നോക്കുന്നത് എന്ന് ഉറപ്പായാല്‍ നമുക്ക് ചോദിക്കാം ....
ഷിജി ഒരു മാസ്റ്റര്‍ പ്ലാന്‍ പറഞ്ഞു തീര്‍ത്ത 
രീതിയില്‍ പറഞ്ഞു നിര്‍ത്തി ..

ഹെന്ത് രണ്ടു ദിവസം വൈറ്റ് ചെയ്യാനോ അത് നടക്കൂല
എനിക്കിപ്പോ ചോദിക്കണം .............
ചുമ്മാ ജാടയും കാണിച്ചു നിന്നാല്‍ അവള് അവളുടെ പാട്ടിനു പോകും.
നില്‍പ്പുറക്കാതെ ഞാന്‍ ഉള്ളത് പറഞ്ഞു ......
നിന്റെ ഈ ഒടുക്കത്തെ ആക്രാന്തം കാരണമാ പണ്ട് പന്തീരാങ്കാവ് ടൌണ്‍ മുഴുവന്‍ ഓടേണ്ടി വന്നത്...
 അത് കൊണ്ട് ഇതു നടക്കണം എന്നുണ്ടെങ്കില്‍ ഞങ്ങള് പറയുന്നത് പോലെ ചെയ്തോണം ............
ഇവന്മാരുടെ സപ്പോര്‍ട്ട് ഇല്ലാതെ ഈ വള്ളം കരക്കടിയില്ല  എന്ന് ഉറപ്പുള്ളത് കൊണ്ട് സമ്മതിക്കുകയല്ലാതെ എനിക്ക് വേറെ വഴിയോന്നുമുണ്ടയിരുന്നില്ല ..............
അങ്ങനെ അവന്മാര് പറഞ്ഞ രണ്ടു ദിവസം കഴിഞ്ഞു ....
ഈ രണ്ടു ദിവസവും അവളെന്നെ
ഇടയ്കിടയ്ക്ക് നോക്കുന്നുണ്ടായിരുന്നു ..
ഞാന്‍ തിരിച്ചും .......

എലിപെട്ടിക്കുള്ളില്‍ ഉള്ള ഉണക്കമീന്‍ കൊണ്ട് വെള്ളമിറകുന്ന എലിയെ
പോലെയായിരുന്നു എന്റെ അവസ്ഥ ......
അവള് ബസ്‌ സ്റ്റോപ്പില്‍ ആയതു കൊണ്ട് കുറച്ചു ദൂരെ ഞാന്‍ അവളെയും നോക്കി  അങ്ങനെ നിന്നു. അവിടെ കേറി അവളോട്‌ സംസാരിച്ചാല്‍ ചിലപ്പോ ഷിജി പറഞ്ഞ പോലെ
നോമ്പ് തുറ പോലീസ് സ്റ്റേഷനില്‍ ആകും .....
അതെല്ലെങ്കില്‍ ആരുടെ നെഞ്ചത്താ  കുതിര കേറുക എന്ന് മാത്രം ആലോചിച്ചു നടക്കുന്ന കുറേ യുണിയന്‍ സാധാജാര മാന്യന്മാരും ഉള്ള സ്ഥലമാണ്‌ ....
ആവേശം കാണിച്ചാല്‍ ചിലപ്പോള്‍ എല്ല് പൊടിയില്‍ ചേര്‍ക്കാന്‍ പോലും ബാക്കി കിട്ടില്ല .....
അത് കൊണ്ട് വൈറ്റ് ചെയുക എന്നല്ലാതെ വേറെ വഴിയില്ല .....

മൂന്നാം ദിവസം!!!!!!!!!!!!!!

ഇന്നാണ് എന്റെ ഹ്രദയം അവള്‍ക്കു മുന്നില്‍ തുറന്നു കാണിക്കാന്‍ പോകുന്നത് .......

കോളേജ് വിട്ടാല്‍ ഒരു ചെറിയ ഇടവഴി കടന്നാണ് അവള്‍ മെയിന്‍ റോഡില്‍ വരുന്നത് അവിടെ വച്ച് ചോദിക്കാം .....
ഇടവഴിയുടെ രണ്ടറ്റത്തും ഞാനും സാക്കിയും നില്‍ക്കും
നീ ഒറ്റയ്ക്ക് പോയി അവളോട്‌ കാര്യം പറയണം ...
എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കില്‍ ഞങള്‍ മിസ്സ്‌ കാള്‍ തരും
ഷിജി പ്ലാന്‍ വിശദീകരിച്ചു .................
.
ഞാന്‍ എല്ലാം തല കുലുക്കി കേട്ടു എന്നല്ലാതെ ഒന്നും പറഞ്ഞില്ല ...
എന്റെ മനസ്സില്‍ എന്ന് അവളോട്‌ എന്റെ പ്രണയം തുറന്നു പറയണം എന്ന പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യപെട്ടിരുന്നു ...............
മനസ്സിന്റെ ഡസ്ക് ടോപ്പില്‍ അവളുടെ ആ നുണ കുഴികളുള്ള
അവളുടെ മുഖമല്ലാതെ ഷിജി പറഞ്ഞതൊന്നും
എന്റെ തലയില്‍ കയറിയില്ല ..........
ഡാ പൊട്ടാ ഞാന്‍ നിന്നോടാ പറഞ്ഞത് കേട്ടോ !!!!!!!!!!!!!!!
ഷിജിയുടെ ശബ്ദം കനത്തു ..
കാല് പിടിച്ചു പറയാം പണി വാങ്ങിച്ചു തരരുത് ............

മനസ്സിലായെടാ പുല്ലേ ഞാന്‍ തിരിച്ചും..

ഒടുവില്‍ കോളേജ് വിട്ടു പറഞ്ഞ പോലെ ആ വഴിയുടെ രണ്ടറ്റതതായി സാക്കിയും  ഷിജിയും നിന്നു. വഴിയില്‍ ഒരു വളവില്‍ ഞാനും ....
ഡാ അവള് വരുന്നുണ്ട് നീ റെഡിയായ് നിന്നോ സാക്കിയുടെ കോള് ..
ഫോണ്‍ കട്ട്‌ ചെയ്തതും ദൂരെ നിന്ന് അവളുടെ വരവ് ഞാന്‍ കണ്ടു ...
അവളെ കണ്ടതും ഉള്ളിലൂടെ ട്രെയിന്‍ ഓടുന്ന പോലെ,
തൊണ്ട വരളുന്നു ,,,,നോമ്പുള്ളതിനാല്‍ വെള്ളം കുടിക്കാനും വകുപ്പില്ല ..
നോബെടുത്തു കാമുകിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന ലോകത്തിലെ ആദ്യ കാമുകന്‍ ഞാനായിരിക്കും.............
അവള് അടുത്തെത്താറായി ഞാന്‍ ഉള്ള ധൈര്യവും കയ്യീപിടിച്ചു നില്‍ക്കുവാണ്...
പെട്ടന്നാണ് പുറകീന്ന് കുഞ്ഞോനെ എന്നൊരു വിളി .....
അതും നല്ല പരിചയമുള്ള ശബ്ദത്തില്‍ .....
ഏതവനാടാ ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോള്‍ പുറകീന്ന് വിളിക്കുനത്
എന്നും പ്രാകി കൊണ്ട് തിരഞ്ഞു നോക്കിയതെ ഓര്‍മയുള്ളൂ ....
നോക്കുമ്പോള്‍ എന്റെ ഉപ്പ!!!!!!!! .....
പടച്ചോനെ ഉപ്പയെന്താ ഇവിടെ അതും ഈ നേരത്ത് ....
ഇനി ഷിജി എന്റെ പ്ലാന്‍ ഉപ്പയോടും പറഞ്ഞിട്ടുണ്ടാകുമോ ...
ഉപ്പയെന്താ ഇവിടെ ഞാന്‍ മയത്തില്‍ ചോദിച്ചു
നീയന്താ ഇവിടെ ഉപ്പ തിരിച്ചും ........
ഞാന്‍ ഷിജിയെ കാത്തു നില്‍ക്കുവാ അവന്‍ ഇപ്പോള്‍ വരും ....

അവനല്ലേ നിന്നെയും കാത്തു വഴിയുടെ അപ്പുറത്ത് നില്‍ക്കുന്നേ ...
ബാപ്പയുടെ മറുപടി .....
തെണ്ടി ....അവന്‍ ഉപ്പയെ അപ്പോള്‍ നേരത്തെ തന്നെ കണ്ടു എന്നിട്ടും ഒന്നും  വിളിച്ചു പറഞ്ഞില്ല കൂട്ടുകാരനാണ് പോലും അലവലാതി
ഞാന്‍ മനസ്സില്‍ പറഞ്ഞു .................
ശരി വാ പോകാം ഉപ്പ വിളിച്ചു ...
പോകണോ ഇങ്ങോട്ട് ഞാന്‍ കണ്ണുമിഴിച്ചു ...
ഇന്ന് മൂത്താപ്പയുടെ വീട്ടില്‍ നോമ്പ് തുറയുള്ളത് രാവില്ലേ അല്ലെ ഞാന്‍ നിന്നോട് പറഞ്ഞേ ഇജ്ജു ഏതു ലോകത്താ ......
ടൌണില്‍ നിന്നും കുറച്ചു സാധങ്ങള്‍ വാങ്ങണം വാ പോകാം ....
പടച്ചോനെ ശരിയാണല്ലോ അങ്ങനെ 
ഒരു സംഭവം രാവിലെ നടന്നിട്ടുണ്ട് ..
ഇതിനിടയില്‍ ഞാനത് മറന്നു അല്ലെങ്കിലും ആന കാര്യത്തിനിടയ്ക്കു എന്ത് ചേന കാര്യം .....
എന്തായാലും അവള് അടുത്തെത്തുന്നതിനു മുന്പ് ഉപ്പയെയും കൊണ്ട് എങ്ങനേലും പോകണം എന്ന് മാത്രമേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നള്ളൂ
അത് കൊണ്ട് കൂടുതല്‍ ഒന്നും പറയാതെ ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു ..
എന്നേം കാത്തു ഇടവഴിയില്‍ നിന്ന സാക്കി  നോകുമ്പോള്‍ ഞാന്‍ ഉപ്പയെ പുറകിലിരുത്തി ബൈക്കില്‍ ഇട വഴിയില്‍ നിന്ന് പുറത്തേക്ക്  വരുന്നു ....

ഇവന്‍ തന്തയെയും കൊണ്ടാണോ അവളെ വളയ്ക്കാന്‍ വന്നത്!!!!!!!!!! എന്നര്‍ത്ഥത്തില്‍ അവന്‍ എന്നെ ഒന്ന് നോക്കി ഒന്നും മനസ്സിലാകാതെ കണ്ണ് മിഴിച്ചു ...
ഡാ എനിക്കൊരു നോമ്പ് തുറയുണ്ട് രാത്രി കാണാം .....
കൂടുതല്‍ ഒന്നും പറയാതെ ഞാന്‍ ബൈക്ക് മുന്നോട്ടെടുത്തു ഒന്നും മനസ്സിലാകാതെ അവനും തലയാട്ടി ..............
ബൈക്കിലിരിക്കുമ്പോള്‍ അവളോട്‌ ഒന്നും പറയാന്‍ പറ്റാതതിനെ സങ്കടമായിരുന്നു ഉള്ളില്‍ ....
അല്ലേലും പടച്ചോന്‍ എന്നോട് മാത്രം ഇങ്ങനാ......
ഒരു നല്ല കാര്യത്തിന് പോകുമ്പോള്‍ ഒരു കോടാലി എടുത്തു ചുമ്മാ അതിനകത്തോട്ടു ഏറിയും .......
ഇത്തവണ അത് എന്റെ ഉപ്പയുടെ രൂപത്തില്‍ ആയി എന്ന് മാത്രം .....

ബൈക്കിലിരുന്നു ഞാന്‍ ഷിജിയെ വിളിച്ചു. ഫോണ്‍ എടുത്തതും അളിയാ തെറി വിളിക്കരുത് ഫോണില്‍ ബാലന്‍സ്‌ ഇല്ലായിരുന്നു
അതാ ഉപ്പ വരുന്ന കാര്യം പറയാന്‍ പറ്റാഞ്ഞത് അവന്‍ അവന്റെ
ഭാഗം ക്ലിയര്‍ ആക്കി ...............
പത്തു പൈസ ഫോണില്‍ ഇല്ലാതെ ആണോടാ ഈ പരിപാടിക്ക് ഇറങ്ങിയത്
ഞാന്‍ വന്നിട്ട് നിനക്കുള്ളത് തരുന്നുണ്ട് ....
ഉപ്പ പിന്നില്‍ ഉള്ളത് കൊണ്ട് കൂടുതല്‍ ഒന്നും പറയാതെ
ഞാന്‍ ഫോണ്‍ ഫോണ്‍ വച്ചു........
അങ്ങനെ മൂത്താപ്പയുടെ വീട്ടില്‍ എത്തി ..........
കുടുംബത്തിലെ ഒരു വിധത്തില്‍ പെട്ട പടകളെല്ലാം അവിടെയുണ്ട് .....
പലരെയും രണ്ട് കൊല്ലത്തിനു ശേഷമാ നേരില്‍  കാണുന്നത് ......
ഡാ കുഞ്ഞോനെ നീ വല്ലാതെ മാറിയല്ലോ മൂത്തമ്മയുടെ ഡൈലോഗ് ....
പുല്ലു,... ഇവിടെ വന്നറിങ്ങിയത് മുതല്‍  പലരില്‍ നിന്നും ഞാനിതു കേള്‍ക്കുന്നതാ
ഇവിടെയും അതിനൊരു പഞ്ഞവുമില്ല ........
നോബ് തുറക്കുമ്പോള്‍ ടേബിളില്‍ ജഗ്ഗില്‍ കുടിക്കാനുള്ള വെള്ളം
കൊണ്ട് വന്ന ആളെ ഒന്ന് നോക്കിയതും എന്റെ കണ്ണില്‍ ഇരുട്ടു കയറുന്ന പോലെ തോന്നി.....
അതേ അതവള്‍ തന്നെ ഞാന്‍ ദിവസവും കാണുന്ന
കവിളില്‍ നുണക്കുഴികളുള്ള എന്റെ രാജകുമാരി ......
ഇവളെന്താ ഇവിടെ?... അതും എന്റെ കുടുംബത്തില്‍ .....
ഇക്കയ്ക്ക് സുഖല്ലേ  .....
ഞാന്‍ കയ്യില്‍ പിടിച്ച ഗ്ലാസില്‍ വെള്ളമൊഴിച്ച് തന്നു കൊണ്ട്
അവളുടെ ചോദ്യം ...
ഗ്ലാസ്‌ കയ്യീന്ന് പോകാതിരിക്കാന്‍ ഞാന്‍ രണ്ടു കൈകൊണ്ടും മുറുക്കി പിടിച്ചു ....  പടച്ചോനെ ഇതെന്തു ട്വിസ്റ്റ്‌ ..........
എന്നും ആലോചിച്ചു അട്ടം നോക്കിയിരിക്കുമ്പോഴാ 
നിനക്ക് ഇവളെ മനസ്സിലായോ കുഞ്ഞോനെ എന്നും ചോദിച്ചു മൂത്തമ്മ വരുന്നത് ....
എന്റെ രണ്ടാമത്തെ മോളാ മുഹ്സി ........
ഠിം......വായില്‍ ഉണ്ടായിരുന്നു കാരയ്ക്ക കുരുവടക്കം അറിയാതെ വിഴുങ്ങി പോയി ..................എന്ത്!!!!!!!!  .....
എന്നിട്ട് ഞാന്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ ഞാന്‍ ചമ്മല്‍ പുറത്തു കാണിക്കാതെ ചോദിച്ചു ........
നീ നാലു കൊല്ലം മുന്പ് ഇവളെ കണ്ടിട്ടില്ലേ പിന്നെ അവള്‍ എന്റെ വീട്ടില്‍ നിന്നാ പഠിച്ചത് അതാ നിനക്ക് ഇവളെ മനസ്സിലകാഞ്ഞത് ....
പടച്ചോനെ ആ കുരുപ്പ് ആണോ ഇതു.....
എന്റെ സ്വന്തം പെങ്ങള്‍!!!!!!! !!!!! ...
ഇവളെയാണോ ഞാന്‍ വായില്‍ നോക്കി നടന്നത് ....
ഉപ്പയുടെ ജെഷ്ട്ന്‍റെ മകള്‍ ..!!!!
എന്റെ ബധീര്ങ്ങളെ ഞാന്‍ അറിയാതെ വിളിച്ചു പോയി ....
പക്ഷെ ഇക്കയെ ഞാന്‍ എന്നും കാണാറുണ്ട്
പക്ഷെ ഇക്ക ഒന്നും മിണ്ടാറില്ല .......
പടച്ചോനെ ഈ പെണ്ണ് എന്റെ ശവ കുഴി തോണ്ടുന്ന
ലക്ഷണമാണല്ലോ ...
ഞാന്‍ നിന്ന് വിയര്‍ക്കാന്‍ തുടങ്ങി വല്ല ചാന്‍സും കിട്ടിയാല്‍ ഇറങ്ങി ഓടാമായിരുന്നു ....
ആ പോത്തിന് എന്നെ മനസ്സിലായി എന്നിട്ടും എനിക്കവളെ മനസ്സിലായില്ല അവള് എന്നെ തന്നെ നോക്കിയതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായി ......
ആഹാ നീ ഇവനെ ദിവസവും  കാണാറുണ്ടോ ഇവിടെ വച്ചാ കാണാറ്
അവളോട് ഉമ്മയുടെ ചോദ്യം ........................
കഴിഞ്ഞു ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ
ഇപ്പോള്‍ എല്ലാം തികഞ്ഞു!!!!!! ...........
ഇക്ക എല്ലാ ദിവസവും m.c.c ബാങ്ക് ബസ്‌ സ്റ്റോപ്പില്‍ വരാറുണ്ട് ....
പക്ഷെ ഒരക്ഷരം പോലും ഇതു വരെ എന്നോട് ചോദിച്ചിട്ടില്ല ....
അവള് പരാതി പറഞ്ഞു ......................
ഭാഗ്യം എന്റെ മനസ്സിലിരിപ്പ് അവള്‍ക്കു മനസ്സിലായില്ല
രക്ഷപെട്ടു.....................
നീയെന്തേ അവളോട്‌ ഒന്നും മിണ്ടാഞ്ഞേ....?
ഉമ്മയുടെ ചോദ്യം .................
മിണ്ടിയിരുന്നേല്‍ ഞാന്‍ ഇപ്പോ നാട് വിടേണ്ടി വന്നേനെ
ഞാന്‍ സ്വയം പറഞ്ഞു .........
എനിക്കവളെ മനസ്സിലായില്ല ഞാന്‍ അതും പറഞ്ഞു തടിയൂരി ...
കൂടുതല്‍ ഒന്നും പറയാതെ ഒരാളെ കാണാനുണ്ട് എന്നും പറഞ്ഞു
ഞാന്‍ വേഗം അവിടുന്നിറങ്ങി .....
നേരെ സാക്കിയെയം ശിജിയെയും വിളിച്ചു .......
എന്താടാ എന്തായി ഒന്നും ചോദിക്കാന്‍ പറ്റിയില്ല ...
എന്തായി നീ അവളോട് പറഞ്ഞോ .....
പോടാ പന്നീ പറഞ്ഞിരുന്നേല്‍ ഞാന്‍ ഇപ്പോ രാത്രിയുള്ള തീവണ്ടിക്കു
തല വെക്കേണ്ടി വന്നേനെ ......
അവളെന്റെ പെങ്ങളാ......
പെങ്ങളോ ഇതെപ്പോ മുതല്‍ ഏതു വകുപ്പില്‍?....
സാക്കി നെറ്റി ചുളിച്ചു,,,,,
ഞാന്‍ ഉണ്ടായതു മുഴുവന്‍ ഒറ്റ ശ്വാസത്തില്‍ അവന്മാരോട് പറഞ്ഞു .....
പറഞ്ഞു തീര്‍ന്നതും പിന്നെ അവന്മാരുടെ കൊലച്ചിരി നിക്കാന്‍ ഒരു അരമണിക്കൂറെടുത്തു......
മോനെ നിഷൂ..... പല പണികളും കേട്ടിട്ടുണ്ട് കിട്ടിയിട്ടുമുണ്ട്
പക്ഷെ ഇതുപോലൊന്ന് ഇതുവരെ കേട്ടിട്ടില്ലാ ..........
എന്തായാലും നീ നിന്റെ തന്തയോട് താങ്ക്സ് പറയണം .....
അങ്ങേരു കറക്റ്റ് ടൈമിനു എന്‍ട്രി ആയതു കൊണ്ട് നിന്റെ മാനം കപ്പല് കയറിയില്ല ...ഇല്ലെങ്കില്‍ കാണായിരുന്നു.........

സത്യം അന്നെങ്ങാനും ഉപ്പ ആ വഴി വന്നില്ലായിരുന്നു എങ്കില്‍
എന്നെ എന്തിനു പറ്റിയേനെ .............
അതിനു ശേഷം ഞാന്‍ പിന്നെ ആ വഴി പോയിട്ടില്ല
തിരിച്ചു വരുമ്പോള്‍ യാത്ര പറയാന്‍ ഒരിക്കല്‍ കൂടി അവളുടെ വീട്ടില്‍ പോയി അത്രമാത്രം !!!!!!!!വന്നിട്ടിപ്പോള്‍ ഒരു കൊല്ലമാകുന്നു അടുത്തമാസം വീണ്ടും നാട്ടില്‍ പോകാം
ടികെറ്റും എടുത്തു റൂമിലിരിപ്പാ.....
കണ്ടറിയണം ഇത്തവണ എന്ത് പണിയാ കിട്ടാന്‍ പോകുന്നത് എന്ന് .........
UA-55979233-1