-->

Wednesday, September 5, 2012

എന്റെ കളിക്കൂട്ടുകാരിക്കായ്‌ ...

എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് അവളായിരുന്നു ..... ചെമ്പക നിറമുള്ള ,പാലപ്പൂ മണക്കുന്ന ,എപ്പോഴുംനെറ്റിയില്‍ ചന്ദന കുറിയുള്ള കാര്‍കൂന്തലിന്റെ അറ്റത്തു തുളസ്സികതിര്‍ ചൂടി നിത്ത്യവും ഏഴര വെളുപ്പിന്എഴുന്നേറ്റു
ഇഷ്ട്ടദൈവങ്ങളെ മനസ്സില്‍ ധ്യാനിക്കുന്ന എന്റെ കളിക്കൂട്ടുകാരി.....
 അടുത്ത വീട്ടിലെ രാഘവന്‍  ചേട്ടന്റെയും സുജാത   ചേച്ചിയുടെയും ഒരേ ഒരു മകള്‍ ആതിര ...
 എന്റെ കളിക്കൂട്ടുകാരി ....

 വട്ട മുഖവും അതിനൊത്ത ചന്ദന കുറിയും  പുഞ്ചിരിക്കുമ്പോള്‍ ഇടയ്കിടെ തെളിയുന്ന മുല്ലമൊട്ടൊത്ത പല്ലുകളും അവളുടെ സൌന്ദര്യത്തിന്റെ അടയാളങ്ങളായിരുന്നു .... അറ്റത്തു കസവ് നൂലുള്ള ദാവണി അവളെ കൂടുതല്‍ സുന്ദരിയാക്കുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ...
 എന്നെ കഴിഞ്ഞാല്‍ പിന്നെ നക്ഷത്രങ്ങളോടായിരുന്നു അവള്‍ക്ക് കൂട്ട് .. അവ അവളോട് സംസാരിക്കുന്നുണ്ടെന്നു എനിക്ക് പലപ്പോഴുംതോന്നിയിരുന്നു.. ......

 സമപ്രായക്കാര്‍ ആയിരുന്നെങ്കിലും അവള്‍ക്കുള്ള അറിവും ലോകത്തോടുള്ള കാഴ്ച പാടും വ്യത്യസ്തമായിരുന്നു. അത് എന്നില്‍ ചില സമയങ്ങളില്‍ അസൂയയും അവളുടെ കൂട്ടുകാരനായതില്‍ അഭിമാനവും തോന്നിയിട്ടുണ്ട് ...

 ഒരു ആണിനും പെണ്ണിനും മനസ്സ് തുറന്നു ഏതു കാര്യവും പറയാനും ഒരുമിച്ചു സന്തോഷവും ദുഃഖവുംപങ്കിടാനും ഒരുമിച്ചു നടക്കാനും - പ്രണയമെന്ന മഹാ പ്രതിഭാസത്തിന്റെ അകമ്പടി വേണ്ടെന്നു എന്നെ പഠിപ്പിച്ചവള്‍....
ഞാന്‍ അവളെയോ അവളെന്നെയോ പ്രണയിച്ചിട്ടില്ല.. എന്നിട്ടും ഒരുദിവസം പോലും തമ്മില്‍ കാണാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലായിരുന്നു.. അവസാനം ഞാന്‍ യാത്ര പറഞ്ഞു പിരിയുന്നത് വരെ ആ പതിവ് അവള്‍ തെറ്റിച്ചില്ല ...

അവളോട്‌ എനിക്കുണ്ടായിരുന്ന  അത്മബന്ധത്തിന്റെ അര്‍ത്ഥം നിര്‍വചിക്കാന്‍ എനിക്കിനിയും കഴിഞ്ഞിട്ടില്ല ......


 വര്‍ഷങ്ങള്‍ക്കിപ്പുറം കൊഴിഞ്ഞുപോയ ഇന്നലെകളെ ഓര്‍ത്ത്‌ കടലിനിക്കരെ ഈ മണല്‍പരപ്പിലിരുന്നു നിനക്കായെന്റെ തൂലിക ചലിപ്പികുമ്പോള്‍ ഞാന്‍ അറിയുന്നുണ്ട് സഖീ നിന്റെ സാന്നിദ്ധ്യം .നിന്നെ കുറിച്ചെഴുതാന്‍  ഈ കീബോര്‍ഡില്‍ കൊത്തിവച്ച കടല്‍ കടന്നെത്തിയ ഈ ഇരുപത്തിയാറ് അക്ഷരങ്ങള്‍ മതിയാകില്ല ..

 നിനക്കായ് എഴുതുന്ന ഈ ഏകാന്തതയില്‍ ഞാന്‍ അറിയുന്നു നിന്റെ സാമീപ്യം.. എന്റെ മനസ്സിന്റെ ഇടനാഴികളില്‍ ഇടയ്ക്കിടെ മുഴങ്ങുന്ന നിന്‍ മധുര നാദം ...
 എന്നിലെ എന്നെ നീ എനിക്ക് കാണിച്ചു തന്നു .ഞാന്‍ പോലും ഓര്‍ക്കാത്ത എന്നിലെ വിശേഷനാളുകള്‍ നീ ഓര്‍ത്ത്‌ വച്ചു .എനിക്ക്മുന്‍പില്‍  നീ ഒരു കണ്ണാടിയായി .എന്റെ പ്രതിബിംബം എനിക്ക് കാണിച്ചു തന്ന കണ്ണാടി ..

ഏതു പുല്‍നാംബിലെ മഞ്ഞു തുള്ളിയുടെ നൈര്‍മല്യത്തിനോടാണു നിന്നെ ഞാന്‍ ഉപമിക്കുക ?.ഏതു മഴനീരിനാണ് നിന്റെ സാനിദ്ധ്യം പോലെ എന്നെ തണുപ്പിക്കാന്‍ കഴിയുക ?.ഏതു കാറ്റിനും പുഴയ്ക്കുമാണ് നിന്റെ വാക്കുകള്‍ പോലെ എന്നെ ആശ്വസിപ്പിക്കാന്‍ കഴിയുക ?...ദാവണിതുമ്പു നിലത്തിഴയാതെ വിരലുകളില്‍ കോര്‍ത്തു മഴത്തുള്ളികള്‍ സാനിദ്ധ്യമറിയിച്ച പാടവരമ്പില്‍ എന്നെ കാത്തുനില്‍ക്കുന്ന നിന്റെ രൂപമാണ്‌ ഈ ഏകാന്തതയില്‍ എനിക്ക്കൂട്ട്..

എനിക്കറിയാം പ്രിയേ ..കല്‍പ്പടവുകളിലെവഴുക്കല്‍ പയലുകളാല്‍ ഒളിപ്പിച്ചു- ഇടയ്കിടെ അതിഥിയായി എത്തുന്ന മന്ദമാരുതലിന്റെ താളത്തിനൊത്ത് നമുക്കായ് മാത്രംനിശബ്ധമായ്  പാടുന്ന ഓളങ്ങള്‍ക്കൊപ്പം നമ്മള്‍ എന്നും കാണാറുള്ള ആ കുളത്തിന്റെ കല്‍പടവുകളില്‍ നീ ഇന്നും എന്നെയും കാത്തിരിക്കുന്നുണ്ടെന്ന് ..എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട് പുതുമഴ പെയ്തൊഴിഞ്ഞ നിന്‍ കാല്‍ച്ചുവട്ടിലെ ആ മണ്ണിന്റെ ഗന്ധം ..

 മഞ്ഞു തുള്ളികള്‍ കോലം തീര്‍ക്കുന്ന ഈ പുലരിയില്‍ മഞ്ഞില്‍ പൊതിഞ്ഞ ഇന്നലെകളുടെ ആ ഓര്‍മകളില്‍ നിന്റെ വളപോട്ടുകളാല്‍ നീയെന്‍ മനസ്സില്‍ കോറിയിട്ട സുഖമുള്ള നൊബരങ്ങളുടെ അസ്ഥി ബന്ജങ്ങളും പേറി ഞാന്‍ ഈ മണല്‍ കാട്ടില്‍ ഉരുകി ജീവിക്കുന്നു ....
 ഇല്ല.. തോഴീ നിനക്ക് പകരമാകില്ല ഈ മണല്‍ കാട്ടില്‍ ഈ കോണ്‍ക്രീറ്റ് മരങ്ങളുടെ നടുവില്‍ ഞാന്‍ നേടിയതൊന്നും ..മാസാന്ത്യം മനുഷ്യന്റെ ചിന്താ ശക്ത്തി വിളിച്ചോതുന്ന ആ ചില്ലു കൂട്ടില്‍ നിന്നും ഞാന്‍ എണ്ണിഎടുക്കുന്ന നിറങ്ങള്‍ ചാലിച്ച കടലാസുകള്‍ പോലും .......
  ഏകാന്തത നീ വിരസമാണ് അതുകൊണ്ട് നീ അതിനെ വെറുത്തു.. പക്ഷെ നിനക്കറിയുമോ ഞാന്‍ ഇപ്പോള്‍ ഏകാന്തത ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു.  ശീതികരിച്ച മുറിയില്‍ഒരിക്കലും തണുക്കാത്ത മനസ്സുമായി തനിച്ചിരിക്കുന്നഎന്നിലേക്ക്  ആ  ഏകാന്തതയില്‍ മെല്ലെ ശബ്ധമുണ്ടാകാതെ കൊഴിഞ്ഞു പോയ ഇന്നലെകളിലെ നനവൂറുന്ന ഓര്‍മകളുമായി നീ എനിക്ക് കൂട്ടിരിക്കാറുണ്ട് .പണ്ടും നീ ഇങ്ങനെ ആയിരുന്നു . നിന്നെ തിരയുന്ന എന്റെ കണ്ണുകളെ കബളിപ്പിച്ചു കൈഎത്തും ദൂരത്തു മറഞ്ഞിരുന്നു നീ ചിരിക്കാറുണ്ടായിരുന്നു ..പക്ഷെ ഇന്നു എന്റെ കൈ എത്താവുന്നതിലും എത്രയോ വിദൂരത്താണ് നീ ..

പിരിയുന്ന നാള്‍ എന്റെ കൈവിരലില്‍ നിന്നും ഊര്‍ന്നു പോയ നിന്‍ വിരലുകള്‍ക്ക് പോലും ഒരു താളമുണ്ടായിരുന്നു പ്രതീക്ഷയുടെ ഒരിക്കലും നിലയ്ക്കാത്ത താളം .പക്ഷേ  ഇന്നു നീയും നിന്റെ ഓര്‍മകളും എല്ലാം എന്റെ മാത്രം നഷ്ട്ടങ്ങളാണ് . ജിവിതത്തിന്റെ പച്ചപ്പ്‌ തേടി ഞാന്‍ നടത്തിയ പ്രവാസമെന്ന തീര്‍ഥാടനത്തിനു പകരം വിധി എന്നില്‍ നിന്നും പറിച്ചെടുത്തത് ഞാന്‍ ഏറ്റവും അമൂല്യമെന്നു കാണുന്ന നിന്നെയായിരുന്നു ..

 വര്‍ഷങ്ങള്‍ക്കിപ്പുറം പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോകുമ്പോള്‍ നഷ്ട്ടബോധം തോന്നുന്നു ആ വഴികളില്‍ തെളിയുന്ന നിന്‍ മുഖം കാണുമ്പോള്‍ .. ഉറക്കം ശരീരത്തിനെ കീഴ്പെടുത്താത്ത യാമങ്ങളില്‍ നിറയുന്ന കണ്ണു നീരിനോപ്പം തെളിയുന്ന നിന്‍ നിര്‍മാല്യം തുളുമ്പുന്ന മുഖം കാണുമ്പോള്‍ ...............

14 comments:

ഫസലുൽ Fotoshopi said...

വിരഹാർദ്രം...

viddiman said...

സൗഹൃദമാണെന്ന് പറയുന്നു..
പക്ഷെ വായനയിൽ തെളിയുന്നത് പ്രണയമാണ്..
അക്ഷരത്തെറ്റുകളിൽ കടിച്ച് പല്ലുകൾ പലതും തെറിച്ചു പോയി.. :)

Unknown said...

SURE.....THIS IS LOVELY...LOVE AND FRIENDSHIP...I LIKE VERY MUCH...I THINK AND IN MY EXPERIENCE , 'FRIENDSHIP' OF BOYS AND GIRLS IS EXPLODED AND TERN ANYTIME AS A ''LOVE''....THATS A LAW OF WORLD.

Unknown said...


നന്ദി viddiman...
നിഷേധിക്കുന്നില്ല... ആ സൌഹ്രദത്തില്‍
എന്നില്‍ പ്രണയത്തിന്റെ ഭാവങ്ങള്‍ ഉണ്ടായിട്ടുണ്ട് ...
പിന്നെ അക്ഷരത്തെറ്റ് ഇപ്പോള്‍ ഉപയോഗിക്കുന്ന മലയാളം സോഫ്റ്റ്‌വെയറില്‍
പല അക്ഷരങ്ങളും ശരിയാകുന്നില്ല അടുത്ത പോസ്റ്റില്‍ ഈ തെറ്റ്‌ ഉണ്ടാകില്ല ..

Unknown said...

thanks jevetaa...
i agred your coment ..but some boys&girals as mainten the true friendshipp to end off the realation......

Unknown said...

നന്ദി ഫസലൂ......

Absar Mohamed said...

അക്ഷര തെറ്റുകള്‍ ഉണ്ടല്ലോ.. അത് തിരുത്താന്‍ ശ്രമിക്കണം...

പ്രേമം തോന്നിയാല്‍ അപ്പോള്‍ തന്നെ മേലും കീഴും നോക്കാതെ പറയണം. അല്ലെങ്കില്‍ ഇങ്ങിനെ വിരഹം എഴുതി ശാന്തി നേടാനേ കഴിയൂ..:)

നിസാരന്‍ .. said...

പ്രണയ സൌഹൃദം ആയിരുന്നോ.. പൊരുത്തക്കേടുകള്‍ .. പക്ഷെ നന്നായി എഴുതുന്നു ആശംസകള്‍ സഖേ

Unknown said...

പ്രണയം വിരഹം ഇത് എല്ലാര്ക്കും ഉണ്ടാകും നല്ല അവതരണം, കുറച്ചൂടെ ആറ്റികുറുക്കണം

Unknown said...

നന്ദി നിസാരന്‍ ....

Unknown said...

തീര്‍ച്ചയായും ശ്രമിക്കാം വിഗ്നേഷ് ...

Unknown said...

കൂട്ടുകാരിയേക്കുറിച്ചുള്ള ഓർമ്മകൾ കവിത പോലെ

Unknown said...

നന്ദി സുമേഷ് ...........

Unknown said...

ormakalkkenthu sugadham..............athvin nashta sugandham....

UA-55979233-1