-->

Tuesday, July 24, 2012

ഖാദര്‍ക്കയുടെ കണ്ടു പിടിത്തങ്ങള്‍

ഖാദര്‍ക്ക ... ഞങ്ങളുടെ നാട്ടിലെ കൊച്ചു കുട്ടിക്ക് പോലും സുപരിചിതമാണ് ആ പേര് ..
അതിനു കാരണം ഖാദര്‍ക്കയുടെ കണ്ടുപിടുത്തങ്ങളായിരുന്നു .അത്രയ്ക്ക് പ്രശസ്തി ആര്‍ജിച്ചിരുന്നു
അവ .ആളൊരു കൊച്ചു ശാസ്ത്രഞ്ജന്‍ ആണെന്ന് വേണേല്‍ പറയാം .കിണറു വെള്ളത്തില്‍ നിന്നും

കരണ്ട്(ചിലര്‍ വൈദുതി എന്നും പറയും ) ഉണ്ടാക്കാമെന്നും പറഞ്ഞു ആമിനതാത്ത യുടെ  കിണറ്റിലെ വെള്ളം മുഴുവന്‍  വറ്റിച്ചതും അവസാനം ആ കിണറ്റില്‍ തിരിച്ചു ഉറവഎടുത്തു വെള്ളം
നിറയുന്നത് വരെ ഇത്തയ്ക്കുള്ള വെള്ളം അടുത്ത വീട്ടിലെ കിണറ്റില്‍ നിന്നും കോരി കൊടുത്തതും ..
ഖാദറിന്റെ ചെറിയ ചെറിയ മണ്ടത്തരങ്ങളില്‍ പെടും .ഞാന്‍ കാണുന്ന കാലം തൊട്ടേ ഖാദറിന്
ഒരു പാട്ട സൈക്കിള്‍ ഉണ്ട് അതും നാട്ടില്‍ കുപ്രസിദ്ധി നേടിയിരുന്നു എല്ലാ മാസവും ഖാദര്‍
ആ സൈകിലിളിന്റെ  വാലും തലയും കാലും എല്ലാം ഊരിപറിച്ചു പുതിയ പെയിന്റ് അടിക്കുക ഖാദറിന് ഒരു വിനോദമാണ് അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പെയിന്റുകള്‍ ആ സൈകിളിന്റെ
പുറത്തു അന്ത്യവിശ്രമം കൊള്ളുന്നുണ്ട് ....


അതൊരു പരീക്ഷ കാലം മാത്സ്  എന്ന് പറയുന്ന ബാലി കേറാ മല എങ്ങനെ ചാടികടക്കും
എന്നാലോചിച്ചു നാളെ ബിറ്റിനു വേണ്ട സന്നാഹങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ഞാനും
എന്റെ ചങ്ങായി മനാഫും .വഴിയരികില്‍ ഒരു തോടിന്റെ ഓരത്ത് നിന്നാണ്  ഞങ്ങളുടെ-
 കലാ പരിപാടി നടക്കുന്നത് നേരം അണെല്‍ ഇരുട്ടിയിട്ടുമുണ്ട്  അതിനിടയിലാണ് മനാഫ്‌ അത് കണ്ടത് ഇരുട്ടില്‍ എന്റെ പിറകില്‍ ഒരു വണ്ടിയുടെ വെളിച്ചം അതും തൊട്ടടുത്ത്‌ അതിന്റെ ഹെഡ് ലൈറ്റ്‌ എന്റെ കാലിന്റെ അത്ര ഉയരമില മനു പിന്നെ ഒന്നും ചിന്തിചില്ല നിഷൂ ചാടെടാ .
 നിനെ ഇപ്പോ ഓട്ടോ ഇടിക്കും .ഒട്ടോയോ എവിടെ ? അതിനു ശബ്ദമൊന്നും ഞാന്‍ കേട്ടില്ലല്ലോ  .എന്ന് ഞാന്‍ ചിന്തികുംബോഴേക്കും ആ ദ്രോഹി എന്നേം കൊണ്ട് തോട്ടിലേക്ക്‌ എടുത്ത്‌ ചാടി .എവിടെയൊക്കെയോ പോട്ടിയിട്ടുണ്ട് വല്ലാതെ നീറുന്നു ഒരു വിധം അവിടെ നിന്നും
തല ഉയര്‍ത്തി മുകളിലോട്ടു നോക്കുമ്പോള്‍ ഖദര്‍ക്ക .ഇക്കയുടെ സൈകില്‍ന്റെ ഹെഡ് ലൈറ്റ് ആ ദ്രോഹി കണ്ടുപിത്തതിന്റെ പേരില്‍ ഫിറ്റ് ചെയ്തിരിക്കുന്നത് ഫ്രന്റ്‌ ഫോര്‍ക്കും ടയറും ജോയിന്റ് ആകുന്ന സ്ഥലത്ത്‌ ആണ് .ആരായാലും ദാത്രി ദൂരെ  നിന്ന് കണ്ടാല്‍ ഒരു ഓട്ടോ വരുകയാനെന്നെ കരുതൂ അതാണ് മനുവിനും പറ്റിയത് .ഇതെല്ലാം ഓര്‍ത്ത്‌ അരിശം മൂത്ത് തോട്ടില്‍ നിന്നും മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ ഇക്കയുടെ ചോദ്യം . രാത്രി തോട്ടില്‍ എന്ത് ചെയ്യാ കേറി പോയിന്‍ കുരുത്തം കെട്ടവന്‍ മാരെ.  ഇവിടെതന്നെ കുഴിച്ചു മൂടാനുള്ള കുഴിയെടുക്കുവടാ കഴുവേരീ .എന്ന് പറയാന്‍ നാവ് വെമ്പിയെങ്കിലും അനന്തര ഫലം ഓര്‍ത്ത്‌ മനസ്സില്‍ പറഞ്ഞു (മനസ്സില്‍ മാത്രം )
പക്ഷെ  ഖാദരിനൊരു പണി സ്വപ്നം കണ്ടു നടന്ന ഞങ്ങള്‍ക്ക്‌  സന്തോഷത്തിന്റെ പൂത്തിരി വിതറി കൊണ്ട്  ഖാദറിന് പണി കിട്ടി ഒരു എട്ടിന്റെ പണി ..
അത് അടുത്ത തവണ പറയാം .......

8 comments:

ഫസലുൽ Fotoshopi said...

ഹ ഹ ലത് കലക്കീട്ടാ..

ഈ ചുകപ്പിലും നല്ലത് കറുപ്പ് തന്നെട്ടാ..

Unknown said...

നന്ദി മച്ചൂ ... വീണ്ടും വരണേ....

Anonymous said...

നന്നായി കേട്ടോ..

Unknown said...

നന്ദി സുഹ്രുത്തേ..വീണ്ടും വരുമല്ലോ ...

Unknown said...

ഖദരിക്ക ഇപ്പോള്‍ എവിടെ? ഈ കഥ ചിരിപ്പിച്ചു കേട്ടോ.... അടുത്തതില്‍ കുറച്ചൂടെ പോളിക്കണേ.... അടുത്തത് ഇട്ടാല്‍ എനിക്ക് മെയില്‍ അയക്കനെ.... vignesh.229@hotmail.com mail id

Unknown said...

തീര്‍ച്ചയായും നിനക്കല്ലേല്‍ പിന്നെ ആര്‍ക്കാടാ അയക്കുക .....

Unknown said...

തകര്‍ക്കുന്നുണ്ടാല്ലോടാ..........കീപ്‌ ഇറ്റ്‌ അപ്.......

Unknown said...

താങ്ക്യൂ ഡാ ..മുത്തേ ......

UA-55979233-1