-->

Monday, August 13, 2012

എന്റെ ആദ്യ പ്രണയത്തിന്റെ ഓര്മക്കായ്.........


കലാലയ ജീവിതം അതിന്റെ എല്ലാ വിധ തരികിടയോട് കൂടി ആഘോഷിക്കുന്ന സമയം. ഞാന്‍ മാത്രമല്ല എന്റെ ചങ്ങായി മാരും ..ഞങ്ങള്‍ നാലു പേര്‍..എല്ലാവരും അയല്‍വാസികള്‍ അത് മാത്രമല്ല ഞങളുടെ ജനനത്തില് പോലും ഉണ്ട് പ്രതേകതകള്‍ എല്ലാവരും ഒരേ വര്ഷം ഒരേമാസം വെറും ദിവസങ്ങളുടെ വ്യത്ത്യാസം മാത്രം.....
  എന്നെ കൂടാതെ ശാക്കിര്‍ ,സന്ദീപ്‌ ,ശിജിലാസ് ,ഇവന്മാരന് ബാക്കിഉള്ളവര്‍ .സുന്ദരമായ ഞങ്ങളുടെ നാടിനെ മുടിപ്പിക്കാന്‍ ജനിച്ചവന്മാര്‍ ..ഇതു എന്റെ കമന്റ്‌ അല്ല. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് സ്വന്തം വീട്ടുക്കാര്‍ തന്നെ  അറിഞ്ഞു തന്ന പട്ടമാണ്‌. പക്ഷെ ഇതു നേടിയെടുക്കാന്‍ ഞങ്ങള്‍ അനുഭവിച്ച കഷ്ട്ടപാടോന്നും  ആരും അറിഞ്ഞില്ല എന്നുമാത്രം ..അതൊക്കെ പോട്ടെ ഇപ്പോള്‍ അതല്ലല്ലോ വിഷയം....
എന്താ ഞാന്‍ പറഞ്ഞുവന്നത് ആ എന്റെ പ്രണയം.... .  
ക്ല്ലാസ് ഉള്ള സമയത്ത്‌ കോഴി കൂവും മുന്‍പേ നാലും കൂടി വീട്ടീന്നുഇറങ്ങും( തെറ്റി ധരിക്കല്ലേ .പഠിച്ചു പട്ടം വാങ്ങനല്ല .എന്നാലെ വഴിയെ പോകുന്ന തരുണിമണികളുടെ ശരിയായ സെന്‍സെസ് എടുക്കാന്‍ പറ്റൂ) കൊല്ലം ഒന്നായി ഈ പണി മുടങ്ങാതെ ചെയ്യുന്നെങ്കിലും മരുന്നിനു പോലും ഒരുത്തിയും മൈന്‍ഡ് ചെയ്തില്ല .കൂട്ടത്തില്‍ അല്പെമ്ങ്കിലും കാണാന്‍ കൊള്ളാവുന്നത് സന്ദീപ്‌ ആയിരുന്നു.

 അത് കൊണ്ട് അവനു മാത്രം ഈ വിഷയത്തില്‍ ഒരു മുട്ടും ഉണ്ടായില്ല.. ബാക്കിയുള്ളവന്‍ വായും പോളിച്ചിരുന്നിട്ടും ഒരു ഈച്ച പോലും തിരിഞ്ഞു നോക്കിയില്ല .എന്നാല്‍ പിന്നെ അങ്ങനെ അങ്ങ് വിട്ടു കൊടുക്കിലെന്നു ഞാനും തീരുമാനിച്ചു .

എന്നാലും ഇത്രേം കാലം  വായും പോളിച്ചിരുന്നിട്ടും ഒരുത്തി പോലും തിരിഞ്ഞു നോക്കാത്തത്എന്തുകൊണ്ടായിരിക്കും ?..
ആദ്യം അത് കണ്ടു പിടിക്കണം എന്നാലെ രക്ഷയുള്ളൂ .രണ്ട് ദിവസത്തെ തലപുകച്ചിലിനോടുവില്‍ ഞാന്‍ അത് കണ്ടുപിടിച്ചു .

എന്താണെന്നോ!!!!

വഴിയെ പോകുന്ന എല്ലാ അലവലാതി തിലോത്തമ മാരുടെയും നേരെ പല്ലിളിക്കാതെ ഒരുത്തിയെ ഫോക്കസ്‌ ചെയ്യുക . ഗുരുത്ത്വാകര്‍ഷനം കണ്ടു പിടിച്ച ന്യൂട്ടനെ പോലെ ഞാന്‍ സന്തോഷം കൊണ്ട് ചാടി .
കട്ടിലില്‍ കിടന്നാണ് ചാടിയത് എന്നത് താഴെ വീണപ്പോഴാണ് മനസ്സിലായത്‌. ഗുരുത്വാകര്‍ഷണം പറ്റിച്ച പണിയാ... എന്നാലും കുഴപ്പമില്ല  .ലക്ഷ്യത്തിലേക്ക് ഉള്ള വഴി കിട്ടിയിരിക്കുന്നു ഇനി ലക്‌ഷ്യം കണ്ടു പിടിക്കണം ...സാധാരണ എല്ലാവര്ക്കും ആദ്യം ലക്‌ഷ്യം ഉണ്ടാകും വഴി പിന്നെയല്ലേ കണ്ടുപിടിക്കുക .പുകഴ്ത്തി പറയുകയല്ല ഞാന്‍ എല്ലാം തലതിരിഞ്ഞേ ചിന്ദീക്കൂ.  അങ്ങനെ എന്റെ നോട്ടം ഒരുത്തിയുടെ പിന്നാലെ ആയി .ബാക്കിയുള്ള കൊന്തന്‍തന്മാര്‍ എല്ലാം  .ഏതാണ്ട് വിജയത്തോട് അടുത്തിരിക്കുന്നു .ഞാന്‍ മാത്രം ഒളിമ്പിക്സില്‍ ഉസൈന്‍ ബോല്ട്ടിനോപ്പം റിലേയില്‍ പങ്കെടുത്ത ഇന്ത്യകാരനെ പോലെ ആദ്യറൌണ്ട് തന്നെ തീര്‍ന്നിട്ടില്ല എന്നഅവസ്ഥയിലും .
അവളാനെങ്കിലോ ഭൂമിയില്‍ ദൈവം തമ്പുരാന്‍ അവളെ മാത്രമാണ് പെണ്ണായി പടച്ചു വിട്ടത് എന്ന് തോന്നും അവളുടെ ഭാവം കണ്ടാല്‍ എന്നാല്‍ അതിനു മാത്രം വല്ലതും ആ മോന്തയിലും ശരീരത്തും ഉണ്ടോ അതുമില്ല .
അഹങ്കാരത്തിനു കയ്യും കാലും വച്ച ഒരു അസ്ഥികൂടം .ഡ്രസ്സ്‌ ഊരിയെടുത്താല്‍ വാരിയെല്ല് എണ്ണാന്‍ ഒരു എക്സ്റേയും ആവശ്യം വരില്ല . അഹങ്കാരത്തിന്റെ കാര്യത്തില്‍ ഞാനും അത്ര മോശമല്ലത്തതകൊണ്ട്അതങ്ങുഅഡ്ജസ്റ്റചെയ്യാമെന്നുവച്ച.അല്ലെങ്കിലുംപ്രണയമാകുമ്പോള്ഇത്തിരിഅഡ്ജസ്റ്റ്മേന്റ്റൊക്കെവേണമല്ലോ..


ഇതൊക്കെസഹിക്കാം .. .ചില സമയത്ത് അവളുടെ ഒരു മാതിരി ഉള്ള ആക്കിയ നോട്ടം കാണുമ്പോള്‍ ചിറിയും പല്ലും ചേര്‍ത്ത്‌ ഒന്ന് കൊടുക്കാന്‍ തോന്നും. പക്ഷെ അവളുടെ ആങ്ങളമാരെ ഓര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ചു. ഹലോ സിനിമയിലെ പട്ടാമ്പി രവിയും വടക്കാജേരി വക്കച്ഛനെയും പോലുള്ള രണ്ടണ്ണം അവളുടെ വീട്ടില്‍ ഉണ്ട് ..  അവരറിഞ്ഞാല്‍ എന്റെ ചിറിയും പല്ലും ഒന്നാക്കും.വെറുതെ എന്തിനാ ഒരു ആണിയില്‍ തൂങ്ങി ചുമരിലിരുന്നു ബോറടിക്കുന്നത് .അത് കൊണ്ട് എല്ലാം അങ്ങ് ക്ഷമിച്ചു ....
പക്ഷെ ഇതിനു മാത്രം എന്ത് പിണ്ണാക്കാണ് ഇവളുമാരുടെ കയ്യിലുള്ളത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല .ഒരു പക്ഷെആണ്‍ പിള്ളേരോട്  മുട്ടി നില്ക്കാന്‍ ദൈവം പെണ്‍വര്‍ഗത്തിനു അറിഞ്ഞു കൊടുത്ത ഒരു ആയുധമായിരിക്കാം.... ..

മൂന്നു മാസം അങ്ങനെ പോയി അവളില്‍ നിന്ന് പ്രതീക്ഷയുടെ ഒരു തരി പോലും എന്റെ നേര്‍ക്ക്‌ ഉണ്ടായില്ല .അല്ലേലും അവളെ പറഞ്ഞിട്ടെന്താ.... ഞാന്‍ അടക്കമുള്ള സകല ആണ്‍പിള്ളേരും ലോകം ഉണ്ടാകുന്ന നാള് തൊട്ടു തുടങ്ങിയതല്ലേ .ഇതു പോലുള്ള ഓരോലവളുമാരുടെ പിന്നാലെയുള്ള നടപ്പ്‌. അല്ല അതാണല്ലോ നാട്ടു നടപ്പ്‌ ..ചങ്ങായി മാരുടെ പ്രണയം വിജയന്‍ പടം പോലെ ക്ലാസ് കട്ടിങ്ങും മരം ചുറ്റലും ഒക്കെയായി കളര്‍ ഫുള്‍... എന്റേത് മാത്രം അടൂര്‍ ഗോപാല കൃഷ്ണന്റെ പടം പോലെ അവാര്‍ഡും .വെക്കേഷന്‍ അടുത്തു ഇവളാണേല്‍ അടുക്കുന്നുമില്ല.. അപ്പോഴാണ്‌ ശിജിലാസിന്റെ തലയില്‍ ഒരു ബള്‍ബു മിന്നിയത്.. അല്ലേലും കുരുട്ടു ബുദ്ധിക്ക് അവന്‍ പണ്ടേ മിടുക്കനാണ്.ഡാ നിഷൂ നീ ഈ പ്രണയവും കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് നാള് കുറച്ചായില്ലേ?... ഇതു വരെ ഒരു മാങ്ങാത്തൊലിയും നടന്നില അത് കൊണ്ട് ഞാന്‍ ഒരു ഐഡിയ പറയാം ...ഉള്ള കാര്യം പറഞ്ഞാല്‍ അവന്‍ ആ പറഞ്ഞത് എനിക്കത്ര പിടിച്ചില്ല .കാര്യം സത്ത്യമാണെങ്കിലും അത്ര പെട്ടെന്ന് സമ്മതിച്ചു കൊടുത്താല്‍ നമ്മള് അങ്ങ് ചെറുതായാലോ.?...

ആവശ്യക്കാരന് ഔചിതം പാടില്ല എന്നാണല്ലോ വെപ്പ്.  ഒരു പക്ഷെ ഈ തെണ്ടിയുടെ ഐഡിയ ആയിരിക്കും എന്റെ ഗോള്‍ . അല്‍പ്പം മസ്സില് പിടിച്ചു തന്നെ ചോദിച്ചു ഉം പറ എന്താ ഐഡിയ .?.ഡാ ഇനി വെക്കേഷന് മൂന്നു ദിവസമേ ഉള്ളൂ പിന്നെ അവളെ കാണണമെങ്കില്‍ പത്തു ദിവസം കഴിയണം അത് കൊണ്ട് ഇന്ന് നമ്മള്‍ അവളെ ഫോളോ ചെയ്തു അവളുടെ വീട് കണ്ടുപിടിക്കുന്നു അതാകുമ്പോള്‍ വെക്കേഷന് അവളുടെ വീട്ടില്‍ പോയി വായില്‍ നോക്കാം .ഈ പത്തു ദിവസം കഴിയുമ്പോഴേക്കും അവള്‍ നിന്നെ പ്രണയിച്ചിരിക്കും അത് കഴിഞ്ഞേ ഇനി എനിക്ക് വിശ്രമമുള്ളൂ,.. അവന്റെ ആ -ഡയലോഗില്‍ഞാന്‍ വീണു.   ഈശ്വരാ ഇവന്‍ ഇത്രേം നല്ലവനായിരുന്നോ ഇത്രേം  നല്ല ഐഡിയ പറഞ്ഞു തന്ന ഇവനെ യാണോ പടച്ചോനെ ഞാന്‍ ചാന്‍സ് കിട്ടുമ്പോഴൊക്കെ പണികൊടുത്തത്. ശരിക്കും കുറ്റബോധം തോന്നി ....

ശരി എന്നാല്‍ വീട് കണ്ടുപിടിച്ചിട്ടു തന്നെ കാര്യം ..പക്ഷെ അവളുടെ അങ്ങളമാരെ കുറിച്ചോര്‍ത്തപ്പോള്‍ ഉച്ചയ്ക്ക് കഴിച്ച പോറാട്ട വയറ്റില്‍ കിടന്നു മറിയുന്ന പോലെ ഒരു തോന്നല്‍.
ഹേയ് ഇല്ല  വെറുംതോന്നലാ ... പോകുന്നത് പുലി മടതേടിയാണ് അറിയാഞ്ഞിട്ടല്ല ..പ്രണയം ആകുമ്പോള്‍ ഇത്തിരി ധ്യര്യം ഒക്കെ വേണ്ടേ ഇല്ലേല്‍ എന്ത് കാമുകന്‍ .? പോരാത്തതിന് കിട്ടുന്നതു ഷെയര്‍ വാങ്ങാന്‍ മൂന്നെണ്ണം കൂടെയുണ്ട്. ഇവന്മാര്‍ എന്റെ അമ്മയിടെ മക്കളോന്നു മല്ലല്ലോ? ..അങ്ങനെ പോകാന്‍ തീരുമാനമായി വൈകെട്ടു ക്ലാസ്സ്‌ വിട്ടാല്‍ നേരെ ഫോലോപ്പ്‌ .

 അപ്പോഴാ അടുത്ത പ്രശ്നം  .എങ്ങനെ പോകും ബസ്സിനു ടിക്കെറ്റ് എടുക്കണം അവള് ബസ്സിനാ പോകുന്നത്‌ കയ്യില്‍ പാസ്സും ഇല്ല ഫുള്‍ ടികെറ്റ്‌ തന്നെ എടുക്കണം.  ഞങളുടെ വീട് കോളേജിനു അടുത്തായതിനാല്‍ ഇതു വരെ ഇങ്ങനെ ഒരു പ്രശനം വന്നിട്ടില്ല.ഉള്ള കാശിനണേല്‍ ഉച്ചയ്ക്ക് ഹോട്ടലില്‍ നിന്നും വലിച്ചു കയറ്റി..  നോമ്പ് കാലമായതിനാല്‍ വീട്ടില്‍ ഉച്ചയ്ക്ക് പച്ച വെള്ളം കിട്ടില്ല .അതുകൊണ്ട് ആസമയത്ത് പുറത്തു നിന്നും വെട്ടിവിഴുങ്ങും വീട്ടില്‍ നോമ്ബുകാരും ..

ശെടാ ഇതു മുന്‍പേ അറിഞ്ഞിരുന്നേല്‍ ഉച്ചയ്ക്ക് പട്ടിണി കിടക്കാമായിരുന്നു. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല .എങ്ങനേലും ടിക്കറ്റ് കാശ് ഒപ്പിച്ച്ചേ പറ്റൂ .
ഡാ നിഷൂ ടിക്കെറ്റ് ഞാന്‍ എടുത്തോളാം ശക്കിറിന്റെതായി രുന്നു ആ കിളിനാദം..  നോക്കുമ്പോള്‍ അവന്റെ കയ്യില്‍ അമ്പതിന്റെ പെടയ്ക്കണണ ഒരു നോട്ടു !!!
നീയെല്ലെടാ  തെണ്ടീ ഉച്ചയ്ക്ക് വെട്ടി വിഴുങ്ങാന്‍ നേരം പറഞ്ഞത്‌ നിന്റെ കയില്‍ കാശില്ല എന്ന് ഇതിപ്പോ എവിടുന്നു വന്നെടാ എന്നും പറഞ്ഞു ഞാന്‍ ചൂടായി ..എങ്ങനെ ചൂടവാതിരിക്കും?..എന്റെ പറ്റിലാ മൂന്നും കൂടി വെട്ടി വിഴുങ്ങിയത് .|
അതുകൊണ്ട് ഇപ്പോള്‍ ഉപകാരമായില്ലേ ? നീ അങ്ങ് ക്ഷമി.  അതിന്റെ സന്ദീപിന്റെ ഒരു സപ്പോര്‍ട്ടും.
 ഓര്‍ത്തപ്പോള്‍ ശരിയാണെന്ന് എനിക്കും തോന്നി എന
ലും ആ ദ്രോഹി പോകറ്റില്‍ അമ്പതു രൂപ വച്ചിട്ടാ എന്റെപേരില്‍ ഹോട്ടലില്‍ നിന്നും വിഴുങ്ങിയത് .ആദ്യം ഇതു ഒരു വഴിക്ക്‌ എത്തട്ടെ എന്നിട്ട് നിനക്കുള്ളതു ഞാന്‍ തരുന്നുണ്ട്  ഇപ്പോള്‍ കേറി ഉടക്കിയാല്‍ ഈ ഫോളോ ഓണ്‍ പരിപാടി പൊളിയും അതുകൊണ്ട് എല്ലാം മനസ്സില്‍ വച്ചു മിണ്ടാതിരുന്നു . ക്ലാസ്സ്‌ വിട്ടു.  ഞങ്ങള്‍ അവള്‍ കയറുന്ന ബസ്സില്‍ അവളറിയാതെ കയറി അടുത്ത പ്രശനം അവള്‍ എവിടെയാ ഇറങ്ങുക എന്നതാണ് . അതനുസരിച്ചു വേണമല്ലോ ടിക്കെറ്റ് എടുക്കാന്മൂന്നു മാസം പുറകെ നടന്നിട്ടും കാമുകിയുടെ വീട് അറിയാത്ത കാമുകന്‍ !! കണ്ടക്റ്റര്‍ ടിക്കെറ്റ് എങ്ങോട്ടാ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ആലോചിച്ചത്‌ ഇതായിരുന്നു.

പോരാത്തതിന് ശിജിലാസ്സിന്റെ ഒരു അവിഞ്ഞ നോട്ടവും .അത് കണ്ടപ്പോഴേ എനിക്ക് കാര്യം മനസ്സിലായി ഞാന്‍ ചിന്ദിച്ചത് തന്നെയാ അവനും ചിന്ദിച്ചത് എന്ന് . ഒന്നുമില്ലേലും ആ കഴുവേറിയെ മുട്ടിലിഴയുന്ന കാലം തൊട്ടേ കാണുന്നതല്ലേ.. കോഴിക്കോട് സിറ്റിയില്‍ നിന്നും പ്ന്തീരന്കാവ് വരെ പോകുന്ന ബസ് അണ്‌ അത് .വേറെ വഴിയില്ലാത്തത് കൊണ്ട് അവസാന സ്റൊപ്പിലേക്ക് ടിക്കെറ്റ് എടുത്തു അതും ഫുള്‍ ടിക്കെറ്റ് . എല്ലാം നിനക്ക് വേണ്ടിയാടീ കുരുത്തം കേട്ടവളെ .എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.... സ്റ്റോപുകള്‍ കഴിയുന്നു എന്നല്ലാതെ ഇവള്‍ ഇറങ്ങുന്ന ഒരുലക്ഷണവും കാണുന്നില്ല. ......
ഹാവൂ ടിക്കെറ്റ് എടുത്തത്‌ എന്തയാലും വെസ്റ്റ്‌ ആയില്ല അവസാന സ്റ്റോപ്പില്‍ തന്നെയാ അവള്‍ ഇറങ്ങുന്നത് .ഓടുവില്‍ ബസ്‌  പന്തീരാങ്കാവ് എത്തി.  ഇനി എന്തായലും ബസ്സ്‌ മുന്നോട്ടു പോക്കില്ല അവള്‍ ഇറങ്ങി. പുറകു ഡോര്‍ വഴി ഞങ്ങളും  ഞാന്‍ ആദ്യം പ്രാര്‍ഥിച്ചതു പരിജയമുള്ള ഒരു അലവലാതിയെയും കാണരുതേ എന്നാണ് ..കണ്ടാല്‍ പിന്നെ കാരണം പറയേണ്ടിവരും എന്തു പറയം വായില്‍ നോക്കി വന്നത്നെന്നോ ഭാഗ്യം പരിജയമുള്ള ഒരുത്തനേയും കണ്ടില്ല . അവള് നേരെ തൊട്ടടുത്ത് കണ്ട ഫാന്‍സി കടയില്‍ കയറി എന്തോ വാങ്ങുന്ന തിരക്കില്ണ്‌ അണ്‌ . സമയം ആണെങ്കില്‍ അഞ്ചര കഴിഞ്ഞു വീട്ടില്‍ നോമ്പ് ഉള്ളത് കൊണ്ട് നോമ്പ് തുറക്കുമ്പോഴേക്കും വീട്ടില്‍ ക്ണ്ടില്ലേല്‍ അതിനും കാരണം പറയേണ്ടി വരും .
 അല്ലേടാ നിഷൂ ഇവക്ക് വീട്ടില്‍ ചോദിക്കാനും പറയാനും ആരും ഇല്ലെ . മണി അഞ്ചര കഴിഞ്ഞിട്ടും ഇവക്ക് ക്ലാസ്സ്‌ വിട്ടു വീട്ടില്‍ കയറാന്‍ ആയിട്ടില്ല .സന്ദീപിനായിരുന്നു ഈ സംശയം
.ഹോ പണ്ടാരം വരുന്നുണ്ട് വേഗം വാടാ ഷിജിലാസ് വിളിച്ചു കൂവാന്‍തുടങ്ങി . പക്ഷെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചു കൊണ്ട് അവള്‍ വേറെ ഒരു ബസ്സില്‍ കയറി . ഇനിയും ഫോളോ ചെയ്താല്‍ നട്ട പാതിരക്കെ സ്വന്തം വീട് പിടിക്കാന്‍ പറ്റൂ ......ഇത്രേം ദൂരം തിരിച്ചു ചെല്ലുമ്പോഴേക്കും ഉമ്മ ചോറില്‍ വെള്ളമോഴിചിട്ടുണ്ടാകും .  എന്തായാലും നനഞു ഇനി കുളിച്ചു കയറാം നീ വാടാ .അതും പറഞ്ഞു സന്ദീപ്‌ ബസ്സില്‍ കയറി വരുന്നടത്തു വച്ച് കാണാം എന്നും പറഞ്ഞു കൂടെ ഞങ്ങളും ..  ഏതു ഓണം കേറാ മൂലയിലാടീ നിന്റെ വീട് എന്ന് ചോദിക്കാന്‍ എല്ലാവര്‍ക്കും നല്ല പൂതിയുണ്ട് പക്ഷെ ഒരുത്തനും ചോദിച്ചില്ല അപ്പോഴാ കണ്ടക്ടറുടെ വരവ്‌എങ്ങോട്ടാ എന്നാ ചോദ്യവും കൊണ്ട് .എന്ത് പറയും എന്ന് ആലോചിക്കുംബോഴേക്കും ശാക്കിര്‍ പറഞ്ഞു തുടങ്ങിയിരുന്നു .

ചേട്ടന്‍ ആ യുണിഫോം ഇട്ട കുട്ട്യേ കണ്ടോ അവള് എങ്ങോട്ടാണോ ടിക്കറ്റ്‌ എടുത്തത് അങ്ങോട്ട്‌ നാലു ടിക്കെറ്റ് .
കണ്ടക്റ്റര്‍ അവനെ ആകെയൊന്നു നോക്കി!  കൂടെ ഞങളെ കൂടെ കണ്ടത് കൊണ്ടാവണം അയാള്‍ ഒന്നും പറയാതെ ടികെറ്റ്‌ കൊടുത്തു . നോക്കുമ്പോള്‍ ഒരു ടികെറ്റ്‌ 6:50.ചുരുക്കി പറഞ്ഞാല്‍ അരമണിക്കൂര്‍ യാത്ര ചെയണമെന്നര്‍ഥം !

വേറെ വഴിയില്ലല്ലോ ഇറങ്ങി തിരിച്ചു പോയില്ലേ അനുഭവിക്കുക തന്നെ ..നിന്റെ ഐഡിയ അല്ലെ അനുഭവിക്കെടാ തെണ്ടീ എന്നാ അര്‍ത്ഥത്തില്‍ ഞാന്‍ ഷിജിയെ ഒന്ന് നോക്കി അവനു കാര്യം മനസ്സിലായത് കൊണ്ടാവണം ആ ചിരിക്ക് അത്ര വോള്‍ട്ടെജു  കണ്ടില്ല .
ഒടുവില്‍ അവള്‍ സീറ്റില്‍ നിന്നും എഴുനേറ്റു പുറകെ ഞങ്ങളും പക്ഷെ ഇറങ്ങുമ്പോള്‍ പണി പാളി .അവള്‍ അറിയാതെ ഒന്ന് തിരിഞ്ഞു നോക്കിയതും ഞങളെ കണ്ടു.  അവസാനം കൊണ്ടുപോയി കലമിട്ടുടച്ചു എന്ന് പറഞ്ഞല്പോലെ .. അവളാണേല്‍ ഞങ്ങളെ കണ്ടതും ചെകുത്താന്‍ കുരിശു കണ്ട പോലെ ഒരറ്റപോക്ക്  ഈശ്വരാ ഇനി നടകാനുമുണ്ടോ ?..ഇവള് വല്ല കാട്ടില്‍ നിന്നും ആണോ വരുന്നത് എനിക്ക് സംശയമായി.. സമയം ആറാകുന്നു ഇപ്പോ മഗ്രിപ്‌ ബാങ്ക് കൊടുക്കും നോയമ്പ് തുറക്കണം (നോയമ്പ് ഇല്ലേലും നോയമ്പ് തുറക്കുക എന്നത്  ഞങ്ങള്‍ക്ക്‌ ഒരു രസമായിരുന്നു )ശാക്കിരും ശിജിയും കൂടി തൊട്ടടുത്ത് കണ്ട കടയില്‍ കയറി ഫുടിന്നു ഓര്‍ഡര്‍ കൊടുത്തു.

ഞാനും സന്ദീപും  അവളുടെപിന്നാലെയും...
അപ്പോഴാ ഉമ്മയുടെ കോള്.എവിടയോ മോനെ നോമ്പ് തുറക്കാന്‍ വരുന്നിലെ?.. വേണ്ട ഉമ്മ എനിക്ക് കൂട്ടുകാരന്റെ വീട്ടില്‍ നോമ്പുതുറയുണ്ട്  എന്നും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു ...

പിന്നെ .....നോയമ്പ് തുറ തഅതൊക്കെ നോയമ്പ് എടുക്കുന്നവര്‍ക്ക്‌  പറഞ്ഞിട്ടുള്ളതാ ..

ലവള്  നടത്തത്തിന് സ്പീട് കൂട്ടിയോ അതോ തോന്നിയതോ അല്ലേടാ അവള് സ്പീട് കൂട്ടി വേഗം വാ സന്ദീപ് നടത്തത്തിന് സ്പീട് കൂട്ടി.. ഞാന്‍ ആ സമയത്ത് വേറെ ഒരു ചിന്തയില്‍ ആയിരുന്നു ..
ഇരുട്ടു വേഴാന്‍ തുടങ്ങിയിരിക്കുന്നു  ഈ സമയത്ത് പരിജയമില്ലത്ത സ്ഥലത്ത് കൂടി പോകുന്നത് അത്ര നല്ലതല്ല അതും ഈ പണിക്ക്.ഞാന്‍ ചുറ്റുപാടും ശരിക്കും നിരീക്ഷിച്ചു .അല്ല ഒരു അടിയന്തരാവസ്ത്ത ഉണ്ടായാല്‍ ഏതു വഴിക്ക്‌ ഓടണം എന്ന് അറിഞ്ഞിരിക്കേണ്ടേ .ജസ്റ്റ്‌ ഫോര്‍ സേഫ്റ്റി .....

അവള് മെയിന്‍ റോഡ്‌ വിട്ടു 
ഒരു ഇടവഴിക്കിറങ്ങി .കൂടെ ഞങ്ങളും.. ആ വഴിയില്‍ കയറിയതും പെണ്ണിന്റെ വിധം മാറി .ഉമ്മാ രണ്ടു ആളുകള്‍ എന്റെ പിന്നാലെ വരുന്നു എന്നും പറഞ്ഞു അവള് വീട്ടിലോട്ടു ഓടികയറി .
അവളുടെ ഉമ്മ മുറ്റത്ത് കൊടുവാള്‍(ചിലര്‍ വെട്ടുകത്തി എന്നും പറയും )  വച്ച് മടല്‍ കൊത്തുകയായിരുന്നു ..ഇതു കേട്ടതും ആ തള്ള അലറിക്കൊണ്ട് ഞങ്ങളുടെ നേരെ വന്നു .ശബ്ദം കേട്ടു ആങ്ങളമാരും ..ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാനും സന്ദീപും അന്തം വിട്ടു നിന്നു..
അപ്പോഴാ മനസ്സിലായത് ആ ഇടവഴി അവളുടെ വീട്ടിലേക്ക് മാത്രമുള്ളതായിരുന്നുഎന്ന് .

ആ തള്ള ഏതാണ്ട് അടുത്തെത്തി.   ആ വരവ് ഒന്ന് കാണേണ്ടത് തന്നെയാ പഴയ സിസി കഴിഞ്ഞ പാണ്ടി ലോറി വരുന്ന പോലെ !. ഇനിയും അന്തം വിട്ടു നിന്നാല്‍ അവര് എന്റെ ശവപെട്ടിക്കു ആണിയടിക്കും എന്ന് ഉറപ്പായതോടെ സ്വബോധം വീണ്ടെടുത്ത്‌ വന്ന വഴിയതിരിച്ചോടിപണ്ടാരം ഏത് വഴിക്കാ വന്നത് ഒരു ഏത്തും പിടിയും കിട്ടുന്നില്ല .വലത്തോട്ടു ഓടെടാ നിഷൂ ..സന്ദീപ്‌ അലറി.......

 അവന്റെ പുറകെ ഞാനും .
തിരിഞ്ഞു നോകുമ്പോള്‍ തള്ളയെ കാണുന്നില്ല പക്ഷെ ഒരു ബൈക്ക് വരുന്നുണ്ട് എനിക്ക് ഉറപ്പായിരുന്നു അതവളുടെ അങ്ങളമാരായിരിക്കും എന്ന്.അവരുടെ കയ്യില്‍ കിട്ടിയാല്‍ രണ്ടിനെയും കൊണ്ട് പോകാന്‍ പിന്നെ ശവപെട്ടി വേണ്ടി വരില്ല ഒരു പ്ലാസ്റ്റിക്‌ ബാഗ്‌ തന്ന ധരാളം .! ഞങ്ങള് വരുന്നത് ശാക്കിറും ശിജിയും ദൂരെ നിന്നെ കണ്ടു വരുന്ന സ്പീട് കണ്ടപ്പോള്‍ അവര്‍ക്ക്‌ കാര്യം മനസ്സിലായി ഒരു അടിക്കുള്ള കോളാണ്.... കടയില്‍  നിന്നും വാങ്ങിയ ഫുഡും ഇട്ടേച്ചു അവന്മാര്‍ മുന്‍പേ ഓടി.... ഒരുമിച്ചു ഓടാനുള്ള മനസ്സ് പോലും കാണിച്ചില്ല ദ്രോഹികള്‍ ..അവരെങ്ങാനും ഞങളുടെ മുഖം കണ്ടാല്‍ പിന്നെ എവിടുന്നു കണ്ടാലും അടി ഉറപ്പാണ്‌ ..അത് കൊണ്ട് എന്തുവന്നാലും പിടികൊടുക്കരുത് ഓടുന്നതിനിടയിലും ശിജിയുടെ ബുദ്ധി പ്രവര്‍ത്തിചു . ഈ ഓട്ടം ഒളിമ്പിക്സിനു ഓടിയിരുന്ണേല്‍ ഇന്ത്യക്ക്‌ നാലു മെഡല്‍ കിട്ടിയേനെ. കുറച്ചു കഴിഞ്ഞു തിരഞ്ഞു നോക്കുമ്പോള്‍ കൂടെ വന്ന ഒരുത്തനെയും കാണുന്നില്ല.

പടച്ചോനെ കുടുങ്ങിയോ ..എന്ത് കുന്തമായാലും പിന്നെ  ആദ്യം സ്വന്തം, തടി കേടാകാതെ നോക്കാം .ഓടി ഒടുവില്‍ ബസ്റ്റോപ്പില്‍ എത്തി .കിതപ്പ് മാറ്റുമ്പോള്‍ ശിജിയുടെ കോള്‍ !...
 ഡാ  ഞാനും സന്ദീപും മെഡിക്കല്‍ കോളേജ് ബസ്റൊപ്പില്‍ ഉണ്ട്.. അവിടുന്നു കിട്ടിയ ബസ്സില്‍ ഓടി കയറിയതാ.. ഇപ്പോഴാടാ ഒരു കാര്യം മനസ്സിലായത്.. അവിടുന്ന്  .മെഡിക്കല്‍ കോളേജ് വളരെ അടുത്താടാ ! ശാക്കിര്‍ നിന്റെ കൂടെയുണ്ടോ .?..
 ആണോ ഇത്രപെട്ടന്ന് നീയൊക്കെ അവിടെ എത്തിയോ അവളുടെ ആങ്ങളമാരുടെ കയ്യില്‍ കിട്ടിയുരുന്ണേല്‍ മെഡിക്കല്‍ കോളേജ് ബസ്റ്റോപ്പില്‍ അല്ല മെഡിക്കല്‍ കോളേജില്‍ തന്നെ എത്തുമായിരുന്നു വിത്തൌട്ട് ടിക്കെട്ടില്‍ .. അതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു .അപ്പോഴാ ശാക്കിറിനെ കുറിച്ച് ഓര്മ വന്നത് ശെടാ ഇവന്‍ ഇതെവിടെ പോയി . ഇനി അവന്മാരുടെ കയ്യിലെങ്ങനും പെട്ടോ ..
ഒടുവില്‍ ബസ്സ്‌ പിടച്ചു പന്തീരാങ്കാവ് ചെന്നപ്പോള്‍ ആ ദ്രോഹി അവിടെ എന്നേം കാത്തുനില്‍ക്കുന്നു .നീയെങ്ങനെ ഇവിടെ എത്തിയെടാ ഞാന്‍ അദ്ഭുതത്തോടെ ചോദിച്ചു !.ഒന്നും പറയേണ്ട അവിടുന്ന് ഓടുന്ന വഴി ഒരു ബൈക്ക്കാരന്‍ ലിഫ്റ്റ്‌ തന്നു .ഞാന്‍ കരുതി നിന്നെ അവരൂ പിടിച്ചു കാണുമെന്ന്.. .!! !!!!!!പഭ തെണ്ടീ അറംപറ്റുന്ന വര്‍ത്താനം പറയുന്നോ ഒന്ന് കൊടുക്കാനാ എനിക്കപ്പോള്‍ തോന്നിയത്‌ .അതുപോട്ടെ എവിടെബാക്കി രണ്ടെണ്ണം .?അവര് മെഡിക്കല്‍ കോളേജ്‌ ബസ്റ്റോപ്പില്‍ ഉണ്ട് അങ്ങോടുള്ള ബസ്സിലാ അവര് ഓടി കയറിയത് ഞാന്‍ മറുപടി കൊടുത്തു .ശരി വാ അടുത്ത ബസ്സിനു വീട് പിടിക്കാം..
 ബസിലിരിക്കുമ്പോള്‍ ശിജിയുടെ ഐഡിയ ആയിരുന്നു മനസ്സ് നിറയെ... തെണ്ടി അവന്റെ ഒടുക്കത്തെ ഒരു ഐഡിയ കാരണവന്‍മാരുടെ പുണ്യം കൊണ്ട് തടി കേടായില്ല .
ഒടുവില്‍ വീട്ടില്‍ എത്തുബോള്‍ മണി പത്തു .രണ്ടും അവിടെ മുന്‍പേ എത്തിയിട്ടുണ്ട് .ഷിജിയെ  കണ്ട പാടെ പതിനാറായി കീറി ഭിത്തിയില്‍ പടമക്കനാ ആദ്യം തോന്നിയത്‌ കൂട്ടുകാരനല്ലേ അതുകൊണ്ട് ഒന്നും മിണ്ടിയില്ല .വിശന്നിട്ടാണേല്‍ കണ്ണും കാണുന്നില്ല..  വീട്ടില്‍ ചെന്ന് വിശക്കുന്നു എന്ന് പറയാന്‍ ഒക്കില്ലല്ലോ .നോമ്പ് തുറ കഴിഞ്ഞു വന്ന നിനക്ക് എങ്ങനെയടാവിശക്കുക എന്ന് ചോദിച്ചാല്‍ എന്ത് പറയും ?.
.
.

.
. . ഒടുവില്‍ തീരുമാനമായി ഹോട്ടലില്‍ പോകാം .അതും എന്റെ ചിലവില്‍ അവന്മാര്‍ ഭംഗിയായി നടത്തി ..അതോടെ ഒന്ന് ഞാന്‍ തീരുമാനിച്ചു അവള് കാരണം ഈ ദിവസം കുറച്ചൊന്നുമല്ല ഞാന്‍ അനുഭവിച്ചത്‌ ..ഇനി അവളെ എന്തായാലും വിടുന്ന പ്രശ്നമില്ല... എന്ന് ഒടുവില്‍ ഞാന്‍ അവളെ വളച്ചു   നമ്മളോടാ കളി അല്ല പിന്നെ ...ഞാന്‍ ആരാ മോന്‍...
 NB* അവള് പോയതിനു ശേഷം വേറെ പലരെയും പ്രണയിച്ചെങ്കിലും

        ആദ്യപ്രണയവും ആ നോമ്പ് കാലവും ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു .............

24 comments:

ഫസലുൽ Fotoshopi said...

ഹ ഹ.. ചിരിച്ച് പണ്ടാരടങ്ങി.. ഈ ഓട്ടം നിക്കും പരിചയ മുള്ളോണ്ടാവാം..ഒരു നൊസ്റ്റാൾജിയ കൂടി ഫീൽ ചെയ്തു.

ഈ ഫോണ്ട് ഇത്ര വലിപ്പമാക്കണ്ടായിരുന്നു. അതൊരു കല്ലുകടിയായി. അല്പം അക്ഷരപിശാശും ഇല്ലാതില്ല. എങ്കിലും റോക്കി..

Unknown said...

സംഭവം കൊള്ളാം.... നല്ല കുറെ മുഹൂര്‍ത്തങ്ങള്‍... ആശംസകള്‍....; ആദ്യ പ്രണയം എന്നും മനോഹരം ആയിരിക്കും....

പടന്നക്കാരൻ said...

It's toooo lengthy ( just my feel)..... Continue .....wishes....

Prabhan Krishnan said...

സംഗതി കൊള്ളാം, എന്നാലും ഒന്നൂടെ നന്നാക്കാം,നന്നാക്കണം.
എഴുത്ത് തുടരുക.എല്ലാഭാവുകങ്ങളും നേരുന്നു.
സസ്നേഹം പുലരി

Unknown said...

Experince is an energy''Keep it up/...but 'Hospitals are very expensive in this time'

Absar Mohamed said...

എഴുത്തിനു നല്ല ഒഴുക്ക് ഉണ്ടായിരുന്നു....
അവതരണവും നന്നായി...
നല്ലൊരു എഴുത്തുകാരന്‍ നിങ്ങളില്‍ ഉറങ്ങി കിടക്കുന്നുണ്ട്...
വിളിച്ചുണര്‍ത്തി ച്യവനപ്രാശം വാങ്ങി കൊടുക്കുക...
ഉഷാറാവും...
ആശംസോള്‍ !!!

Unknown said...

നന്ദി വിഗ്നേഷ്....വീണ്ടും വരണേ ..

Unknown said...

ചുരുക്കി എഴുതാന്‍ ആയിരുന്നു ഷബീര്‍ ഞാനും കരുതിയത്‌ .
പക്ഷേ ഇതിലെ ഒരു സീനും മറ്റൊന്നിനോട് ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ വെട്ടിച്ചുരുക്കിയാല്‍ ആസ്വാദന സുഖം നഷ്ട്ടപെടും .....

Unknown said...

തീര്‍ച്ചയായും എന്റെ കഴിവിന്റെ പരമാവതി ശ്രമിക്കാം...

Unknown said...

ഹോസ്പിറ്റലില്‍ അന്നും വളരെ ചെലവ് തന്നെയായിരുന്നു ജീവേട്ടാ..
ഇതൊക്കെ നോക്കിയാല്‍ പ്രേമിക്കാന്‍ പറ്റോ?....

Unknown said...

അബ്സര്‍ ഇവിടെ വിഷം വാങ്ങിക്കാന്‍ കാശില്ല ...
അപ്പോഴാ ചവനപ്രാശ്യം .........

ശരത്കാല മഴ said...

പോസ്റ്റ്‌ ഇഷ്ട്ടപെട്ടു. കുറച്ചു വലുതായി പോയില്ലേ എന്ന സംശയം എനിക്കും തോന്നി. എഴുത്ത് ശൈലി കൊള്ളം, വീണ്ടും എഴുതുക .............ഇച്ചിരി വലിയ ഫോണ്ട് പിടിച്ചാല്‍, വായിക്കാന്‍ കുറച്ചു കൂടി എളുപ്പം ആകും :) സംഭവം തുടരട്ടെ .......എല്ലാ ആശംസകളും !!!

Unknown said...

നന്ദി ജോമോന്‍ ...അടുത്തപോസ്റ്റ്‌ എന്തായാലും
ഇമ്മിണി ബല്യ ഫോണ്ട് തന്നെ പിടിക്കാം ....

Unknown said...

കലക്കീട്ടുണ്ട് ചക്കരേ........ജോമോന്‍ പറഞ്ഞ പോലെ കുറച്ചു ബല്ല്യ ഫോണ്ടില്‍ തന്നെ എഴുത്.......ഇനിയും എഴുതണേ.....ഉറങ്ങിക്കിടക്കുന്ന നിന്നിലെ എഴുത്തുകാരനെ ഉണര്തെടാ......

Unknown said...

താങ്ക്യൂ ഡാ...........
എവിടയടെയ്‌ ?...നിന്നെ വല്ലാതെ മിസ്സുന്നു ..........

പ്രവീണ്‍ ശേഖര്‍ said...

എഴുത്ത് അല്പം നീണ്ടു പോയി..സാരല്യ. എന്നാലും രസകരമായി വായിച്ചു. അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക ...ആകെ മൊത്തം വായിച്ചപ്പോള്‍ വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത എഴുത്താണ്...ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

BCP - ബാസില്‍ .സി.പി said...

നല്ല കഥ.. നടന്ന സംഭവം തന്നെ അല്ലെ...??? അക്ഷര പിശാച് ഇടക്കിടക്ക്‌ കയറി വരുന്നുണ്ട്.. ശ്രദ്ധിക്കുക..

ലംബൻ said...

ഇത്ര കഷ്ടപ്പെട്ട് വളച്ചിട്ടു, അവള് പോയോ, അത് കഷ്ടമായി പോയല്ലോ.

Unknown said...

enthucheyyaanaa sreejith avalude kayyiliripp athraykk undayirunnu..
edutth thalayil vachal jeevitham katta pukayaakum...

Salim Veemboor സലിം വീമ്പൂര്‍ said...

നല്ല ആസ്വാധനമുള്ള കഥ , ഒറ്റ ഇരിപ്പിന് വായിച്ചു , ഈ ഫോണ്ട് ഒന്ന് വലുതാക്കണം , ഇനിയും നല്ല കഥകള്‍ എയുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ . അഭിനന്ദനങ്ങള്‍

Unknown said...

നന്ദി സലിം......
വീണ്ടും വരണേ .....

Unknown said...

നന്ദി ഷാജു ...
വീണ്ടും വരണം കേട്ടോ ...

Unknown said...

gud....

Shaleer Ali said...

ഒരു വെടിക്കുള്ള മരുന്ന് കയ്യിലുണ്ടല്ലെ....
സംഗതി രസായിട്ടുണ്ട് .. ഇതേ പോലെ ഓരോ അനുഭവം എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും :)
ഇനിയും എഴുതുക ആശംസകളോടെ shaly

UA-55979233-1