-->

Tuesday, July 24, 2012

ഡോളര്‍

                                        
ഇംഗ്ലണ്ടിലെ പ്രശസ്ന്തമായ ബാര്നം സര്‍ക്കസ്സിലെ കലാകാരനായിരുന്നു ജാക്ക് ....
ആ സര്‍ക്കസ്സില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരില്‍ ഒരാള്‍ .അതിനു കാരണം
ജാക്ക് സര്‍ക്കസ്സില്‍ അവതരിപ്പിച്ചിരുന്ന നമ്പര്‍ തന്നെയായിരുന്നു .റിങ്ങിലുള്ളവരുടെയും കാണികളുടെയും ശ്വസമിടിപ്പ് നിലച്ചു പോകും ജാക്ക് അവതരിപ്പിക്കുന്ന നമ്പര്‍ കണ്ടാല്‍
അത്രയ്ക്ക് അപകടം നിറഞ്ഞതായിരുന്നു ജാക്കിന്റെ റിങ്ങിലെ നമ്പര്‍ ...

അസാധ്യമായത് ഒന്നുമില്ല എന്നതിന് തെളിവായിരുന്നു ജാക്ക് .കൂടാരത്തില്‍ എല്ലാവര്ക്കും
പ്രിയപെട്ടവന്‍ പക്ഷെ ജാക്കിന് ഏറ്റവും പ്രിയപെട്ടത്‌ മറ്റൊന്നായിരുന്നു .ഡോളര്‍ .ഡോളര്‍ -
ജാക്കിന്റെ വളര്‍ത്തു നായ ആയിരുന്നു ജാക്ക് എവിടെ പോയാലും ഒരു നിഴല്‍ പോലെ ഡോളര്‍
ഒപ്പമുണ്ടാകും റിങ്ങില്‍ നമ്പര്‍ അവതരിപ്പികുമ്പോള്‍ ഡോളര്‍ ആണ് ജാക്കിന് തുണ ..
 കൂടാരത്തിന്റെ മുകളില്‍ അമ്പതടി ഉയരത്തില്‍ വലിച്ചു കെട്ടിയ ഉരുക്ക് നൂലില്‍ കൂടി
 തലയില്‍ കപ്പും സോസറും വച്ച് ഡോളര്‍ നടക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ് .

അതിനു ശേഷമാണ്‌ ജാക്കിന്റെ നമ്പര്‍ ആ ഉരുക്ക് നൂലില്‍കൂടി കയ്യില്‍ ബാലന്സിംഗ് ബാറും
പിടിച്ചു ജാക്ക് വരും നൂലിന്റെ നടുകെത്തിയാല്‍ അവിടെ നിന്നൊരു മലക്കം മറിഞ്ഞു തിരിച്ചു നൂലില്‍ തന്നെ ബാലന്‍സ് ചെയ്തു നില്‍കുക ഇതായിരുന്നു ജാക്കിന്റെ നമ്പര്‍ ശ്വാസമടക്കി പിടിച്ചല്ലാതെ കാണികള്‍ ഇതു കണ്ടിരുന്നില്ല .താഴ വല കെട്ടുന്നതും സഹായികളെ നിര്‍ത്തുന്നതും ജാക്കിന്റെ സംബധിചോളം കുട്ടികളി മാത്രമായിരുന്നു കാരണം ജാക്ക് ഈ നമ്പര്‍ ചെയ്തിരുന്നത് ഇതു രണ്ടും ഇല്ലാതെ ആയിരുന്നു
അന്നും പതിവ് പോലെ വൈകീട്ടത്തെ ആദ്യ
പ്രദര്‍ശനം ആരംഭിച്ചു ഡോളറിന്റെ തലയില്‍ കപ്പും സോസറും വച്ച് കൊടുത്തു ജാക്ക് താനെ നമ്പറിനു തയ്യാറെടുത്തു ഡോളര്‍ നൂല്‍ കടന്നു അടുത്ത പ്ലാറ്റ്‌ ഫോമില്‍ ഏത്തി എന്ന് ഉറപ്പായതോടെ ജാക്ക്‌ നൂലില്‍ കൂടി നടന്നു അതിന്റെ മധ്യ ഭാഗത്ത് നിന്ന് കാണികള്‍ക്ക്‌ നേരെ കൈ ഉയര്‍ത്തി കാണിച്ചു .മലക്കം മറിയാന്‍ തുടങ്ങിയതും നൂല്‍ ഉലഞ്ഞതും ഒരുമിച്ചായിരുന്നു ..

ഒരു നിലവിളിയോടെ ജാക്ക് താഴേക് പതിച്ചു  പക്ഷെ അതിനും മുകളില്‍ ഡോളറിന്റെ മോങ്ങള്‍ കേള്‍ക്കാമായിരുന്നു ഒരു നിമിഷത്തെ നിശബ്ധധ സ്വബോധം വീണ്ടെടുത്ത ജീവനക്കാര്‍ ചോരയില്‍
കുളിച്ചു കിടന്ന ജക്കിനെയും കൊണ്ട് ആശുപത്രിയിലേക്  കുതിച്ചു കൂടെ ഡോളറും ..പിന്നെ ദിവസങ്ങളുടെ കാത്തിരുപ്പ്  മൂന്നാം ദിവസം ജാക്ക് കണ്ണ് തുറന്നു ഈ മൂന്ന് ദിവസവും ഡോളര്‍ ജാക്കിന്റെ കിടയ്ക്കകരികില്‍ ഉണ്ടായിരുന്നു ഒരു തുള്ളി വെള്ളം പോലും കുടികാതെ ..
കണ്ണ് തുറന്ന ജാക്ക് സത്യം തിരിച്ചറിഞ്ഞതും സ്വബോധം മറന്നു നിലവിളിച്ചു തന്റെ ഒരു കാല്‍
മുറിച്ചു കളഞ്ഞിരിക്കുന്നു ഇനി തനിക്ക്‌ ഒരിക്കലും റിങ്ങില്‍ കയരാനകില്ല ....

ആ സമയം സര്‍ക്കസ്സില്‍ തിരക്ക് പിടിച്ച ചര്‍ച്ചകള്‍ നടക്കുകയായിരുന്നു സര്‍ക്കസിന്റെ
പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ജാക്കിന്റെ നമ്പര്‍ അതില്ലാതെ മുന്നോട്ടു പോകുക ബുദ്ധിമുട്ടാണ് ഒടുവില്‍ ഒരാള്‍ ജാക്കിന്റെ നമ്പര്‍ അവതരിപ്പിക്കാന്‍ തയ്യാറായി പക്ഷെ ആ നമ്പറിനു
 കൂടി ചേരണം അവനാമെമ്കില്‍ ജാക്കിന്റെ കട്ടിലിന്റെ അരികത്തു നിന്ന് മാറുന്നുമില്ല ആദ്യം സ്നേഹത്തോടെയുള്ള വിളി പിന്നിട് ശാസന ആയിട്ടും പീഡനമായിട്ടും ഡോളര്‍ അനങ്ങിയില്ല .
ഒടുവില്‍ അവര്‍ അവനെ വലിച്ചിഴച്ചു കൂടാരത്തില്‍ കൊണ്ട് വന്നു നമ്പര്‍ അവ്തരിപിച്ചു ....
അങ്ങനെ മാസം ഒന്ന് കഴിഞ്ഞു ജാക്ക് ആശുപത്രി വിട്ടു കൂടാരത്തില്‍ തിരിച്ചെത്തി ..തന്റെ
ചിത്രങ്ങള്‍ അടിച്ച കൂറ്റന്‍ പോസ്ററുകള്‍ കണ്ടപ്പോള്‍ ജാക്കിന് സങ്കടം സഹിക്കാനായില്ല

തന്റെ ജീവിതം ഒരു വീല്‍ ചെയറില്‍ ഒതുങ്ങി എന്നത്  ജാക്കിന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു .പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ജാക്കിനെ കോടരത്തില്‍ കാണാനില്ലായിരുന്നു കൂടെ ഡോളറിനെയും തനിക്ക് കിട്ടാനുള്ള ഭീമമായ തുക വാങ്ങാതെ അയാള്‍ എങ്ങോട്ട് പോയി എന്നത് ആര്‍ക്കുമറിയില്ല ..ഇന്നും ബാര്നം സര്‍ക്കസ്‌ കമ്പനിയുടെ പ്രശസ്ത്ത കലാകാരന്മാരുടെ പട്ടികയില്‍ ജാക്കിന്റെ പേര് കൊത്തിവച്ച ഫലകമുണ്ട് ഒപ്പം തന്റെ യജമാനനെ ജീവന് തുല്യം സ്നേഹിച്ച ഒരു നായയുടെതും ......


9 comments:

ഫസലുൽ Fotoshopi said...

നന്നായിരിക്കുന്നു.. എങ്കിലും ചിലയിടത്തൊക്കെ. ഒഴുക്ക് നഷ്ടപ്പെടുന്നത്പോലെ തോന്നി... കൂടുതൽ എഴുതുക.. വായിക്കുക.

Absar Mohamed said...

എഴുതുക...

നമ്മുടെ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഒരു ആളെ കൂടി ബ്ലോഗ്ഗിംഗ് ലോകത്തേക്ക്‌ കൊണ്ടുവരാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തോടെ....:)

Unknown said...

നന്ദി ഫസല്‍ ...താങ്കളുടെ സഹായം കൊണ്ടാണ് ഞാന്‍ ഈ ബ്ലോഗ്‌ തുടങ്ങിയത് .ആദ്യമായി എഴുതുന്നതിന്റെ ഒരു പരിജയകുറവുണ്ട്.ഇനിയുള്ള പോസ്റ്റുകളില് മെച്ചപെടുത്താന്‍ ശ്രമിക്കാം ...

Unknown said...

നന്ദി ഡോക്ടറെ ഡോക്ടറെ ..
സാധാരണ താങ്കളുടെ പോസ്റ്റിനു കമന്‍റു തന്നു മാത്രമേ എനിക്ക് ശീലമുളൂ .എന്ന് എന്റെ പോസ്റ്റിനു താങ്കള്‍ കംമെന്ട്ടുന്നു .സന്തോഷമുണ്ട് വീണ്ടും വരണേ ...

Unknown said...

തീം കൊള്ളം.... കഥ പറഞ്ഞു വന്ന രീതിയും കൊള്ളാം. ചില ഇടങ്ങളില്‍ കുറച്ചുകൂടി ശ്രെദ്ധിക്കുക. മെയിന്‍ സ്ഥലം എന്നത് പട്ടിയുടെ യജമാന സ്നേഹം അല്ലെ... അതിനു അല്പം കൂടി ഊന്നല്‍ നല്‍കി പോലിപ്പിച്ചിരുന്നെങ്കില്‍ ഒന്നുകൂടി ഹൃദയ സ്പര്‍ശി ആയേനെ.... എങ്കിലും എഴുതി വരുമ്പോള്‍ തെളിയും. ഞാനും ആ പ്രതീക്ഷയിലാണല്ലോ എഴുതുന്നത്‌, നമ്മുക്ക് ഒന്നിച്ചു തെളിയാം.... ആശംസകള്‍

Unknown said...

SUPPERAYEDA MACHUUUUU NINTE ULLIL INGANE ORU KALAKARAN KULIKKATHE URANGI KIDAKKUNNUNDENNU 1 VARSHATHINU SHESHAM IPPOZHANU NJANARIYUNNATH ....GOOOD GOOOOD .. WISH U ALL THE BEST

Unknown said...

താങ്ക്യു മച്ചൂ .. വീണ്ടും വരണേ ....

വേണുഗോപാല്‍ said...

മൃഗങ്ങളുടെ സ്നേഹം എത്ര മാത്രം വലുതെന്നു ഇതില്‍ നിന്നും മനസ്സിലാക്കാം. ഞാന്‍ എഴുതിയ ജന്നത്തുല്‍ ഫിര്‍ദൌസ് എന്ന കഥയിലും ഞാന്‍ ഇത് പോലൊരു മൃഗസ്നേഹം പങ്കു വെച്ചു. ഇവിടെ ഡോളര്‍ ആണെങ്കില്‍ അവിടെ മുസാഫിര്‍ ആയിരുന്നു എന്ന് മാത്രം.

തരക്കേടില്ലാതെ പറഞ്ഞു

Unknown said...

നദി ചേട്ടാ വീണ്ടും വരണേ ...

UA-55979233-1