-->

Friday, October 12, 2012

ടൈറ്റാനിക് -ഒരു ഓര്‍മ്മ കുറിപ്പ് ...

 നിങ്ങളറിയില്ലേ അവളെ ?......

 അവള്‍ അറ്റ്ലാന്റിക്കിന്റെ ആഴങ്ങളില്‍ മറഞ്ഞിട്ട് ഈ വര്‍ഷം ഒരു നൂറ് വര്‍ഷം തികയുന്നു ആ ദിവസം ലോകം മുഴുവനും അവളെ സ്മരിച്ചു..  അവളുടെ പേര് പറഞ്ഞാല്‍ അറിയാത്തവര്‍ ആയി ആരുമുണ്ടാകില്ല ."ടൈറ്റാനിക്" അതേ അതായിരുന്നു അവളുടെപേര്  ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ യാത്രാ കപ്പലുകളില്‍ ഒന്ന്. ആരെയും മോഹിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു അവളുടെ രൂപം ...
അവള്‍  നോര്‍ത്ത് അറ്റ്ലാന്റിക്സമുദ്രത്തിന്റെ  ആഴങ്ങളില്‍ വിശ്രമം തുടങ്ങിയിട്ട് ചരിത്രത്തിന്റെ ഭാഗമായിട്ട് ഒരു നൂറ്റാണ്ട് തികയുന്നു .ഇത് അവള്‍ക്കു വേണ്ടിയുള്ള ഒരു-
 ഓര്‍മ്മകുറിപ്പ്  .....

സ്വപ്നങ്ങളുടെ കപ്പല്‍ എന്നായിരുന്നു അവളെ വിശേഷിപ്പിച്ചിരുന്നത് .എണ്ണൂറ്റി എണ്‍പത് അടി നീളവും ,തൊണ്ണൂറ്റിരണ്ട് അടി വീതിയും  നൂറ്റിനാല് അടി ഉയരവും ഉണ്ടായിരുന്ന ടൈറ്റാനിക്കിന്റെ നിര്‍മാണം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത് .1912 ഏപ്രില്‍ മാസം ഒന്നാം തിയതി
ടൈറ്റാനിക് നീരണിഞ്ഞു..

ടൈറ്റാനിക് ഇഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്നുംകന്നി യാത്ര പുറപെടുന്നു 

 തോമസ്‌ ആണ്ട്രൂസ് എന്ന ആര്‍ക്കിട്ടെക്ക് ആയിരുന്നു ടൈറ്റാനിക്കിന്റെ ശില്‍പ്പി .ജിംനേഷ്യം ,സ്വിമ്മിംഗ് പൂള്‍ ,ലൈബ്രറി ,ഹൈക്ലാസ്സ്‌ റസ്റ്റൊറന്റുകള്‍ എന്നിങ്ങനെ തുടങ്ങി സുഖ സൌകര്യങ്ങളുടെ ഒരു പറുദീസയായിരുന്നു  ടൈറ്റാനിക്.ഒരിക്കലും മുങ്ങാത്ത കപ്പല്‍ എന്നായിരുന്നു ആണ്ട്രൂസ് അതിനെ വിശേഷിപ്പിച്ചത് ...
അക്കാലത്ത് ലഭ്യമായിരുന്ന ഏറ്റവും മികച്ച സുരക്ഷാ സംവിധാങ്ങള്‍ ആയിരുന്നു ടൈറ്റാനിക്കില്‍ ഉപയോഗിച്ചിരുന്നത് .കപ്പല്‍ യാത്രക്കിടയില്‍ അപകടം ഉണ്ടായാല്‍  വെള്ളം കയറാത്ത രീതിയില്‍ ആയിരുന്നു കപ്പലിന്റെ ഏറ്റവും താഴെയുള്ള ജി ടെക്കിന്റെ നിര്‍മാണം .അഥവാ വെള്ളം കയറിയാല്‍ ജി  ഡെക്കില്‍ നിന്നും വെള്ളം കപ്പലിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്താതിരിക്കാന്നുള്ള വാതിലുകളും അവളുടെ മാത്രം പ്രത്യേകത ആയിരുന്നു .

ടൈറ്റാനിക്കിന്റെ തേര്‍ഡ് ക്ലാസ്സില്‍ ലഭ്യമായ സൌകര്യങ്ങള്‍ അക്കാലത്ത് മറ്റു യാത്ര കപ്പലുകളുടെ ഫസ്റ്റ് ക്ലാസ്സില്‍ പോലും ലഭ്യമല്ലായിരുന്നു ..വേഗതയിലും കരുത്തിലും  അവള്‍ക്ക് സമാനമായി അന്ന് ആരും ഉണ്ടായിരുന്നില്ല .വൈറ്റ് സ്റ്റാര്‍ കംപനി ആയിരുന്നു ടൈറ്റാനിക്കിന്റെ ഉടമസ്ഥര്‍ ...

കംപനി ഉടമ ബ്രൂസ് ഇസ്മയിലിന്റെ സ്വപനം ആയിരുന്നു ടൈറ്റാനിക് .ഇഗ്ലണ്ടിലെ  സതാംപ്റ്റണില്‍ നിന്നും ന്യൂ യോര്‍ക്ക്‌  വരെ ആയിരുന്നു അവളുടെ കന്നി യാത്ര .1012 ഏപ്രില്‍ പത്താം തിയതി ടൈറ്റാനിക് ഇഗ്ലണ്ടില്‍ 
 നിന്നും  യാത്ര പുറപെട്ടു .സെക്കന്റ്‌ ക്ലാസ്സ്‌ യാത്രക്കാര്‍ ആയിരുന്നു ടൈറ്റാനിക്കില്‍ ഭൂരിഭാഗവും ..നല്ലൊരു ജീവിതമാര്‍ഗം തേടി അമേരിക്കയിലേക്ക് പുറപ്പെട്ടവര്‍ ..
അക്കാലത്തെ തൊഴിലാളി സമരം ഇഗ്ലണ്ട് ജനതയെ സാരമായി ബാധിച്ചിരുന്നു ..

എഡ്വാര്‍ഡ് സ്മിത്ത് ആയിരുന്നു കപ്പലിന്റെ ക്യാപ്റ്റന്‍ .ഇരുപത്തിയാറ് വര്‍ഷത്തെ പ്രവര്‍ത്തി പരിജയംആണ് സ്മിത്തിനെ ആ സ്ഥാനത്ത് എത്തിച്ചത് .
അന്ന് സ്മിത്ത് പതിവിലും സന്തോഷവാനായിരുന്നു.
 ആദ്യമായി ടൈറ്റാനിക് നിയന്ത്രിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ അയാള്‍ അതിരറ്റു സന്തോഷിച്ചു ....

ദൈവത്തിനു പോലും മുക്കാന്‍ കഴിയാത്ത കപ്പല്‍ എന്ന വിശേഷണം ടൈറ്റാനിക്കിന് ചാര്‍ത്തിയത് സ്മിത്ത് ആണ് .
അത് ഒരു അഹങ്കാരത്തിന്റെ വെല്ലു വിളിയായിരുന്നു .നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ എല്ലാത്തിനും മുകളിലുള്ള ദൈവമെന്ന മഹാ സങ്കല്പ്പത്തോടുള്ള പരിഹാസം..... അതുകൊണ്ടായിരിക്കാം ദൈവം അവളെ കന്നി യാത്ര പോലും പൂര്‍ത്തികരിക്കാന്‍ അനുവദിക്കാതെ ചരിത്ത്രത്തിന്റെ ഭാഗമാക്കിയത് .

യാത്ര തുടങ്ങി നാലു മണിക്കൂര്‍ കൊണ്ട് ടൈറ്റാനിക് ഫ്രാന്‍സിലെ ഷേര്‍ബര്‍ഗ് തുറമുഖത്ത് എത്തി .അവിടെ നിന്നും യാത്ര കാരെ കയറ്റി പിറ്റേന്ന് ഉച്ചയോടെ അവള്‍ ഇംഗ്ലീഷ് ചാനല്‍ നീന്തി കടന്നു അയര്‍ലണ്ടിലെ
 ക്വീന്‍സ് സ്റ്റോണ്‍ തുറമുഖത്തെത്തി .ഇവിടെ നിന്നും എടുത്തതാണ് കരയില്‍ നിന്നും എടുത്ത ലോകത്തിനു ലഭ്യമായിട്ടുള്ളതില്‍ വച്ച് അവളുടെ ഏറ്റവും അവസാനത്തെ ഫോട്ടോ ...

ടൈറ്റാനിക് ആയര്‍ലന്‍ഡിലെ ക്വീന്‍സ്റ്റോണ്‍ തുറമുഖത്ത് ഇതാണ് കരയില്‍ നിന്നെടുത്ത  ടൈറ്റാനിക്കിന്റെ അവസാനത്തെ ചിത്രം .


1912 ഏപ്രില്‍ പതിനൊന്നാം തിയതി വൈകീട്ടോടെ ന്യൂ യോര്‍ക്കിലേക്ക് യാത്ര തിരിച്ച അവള്‍ പിന്നെ
ഒരിക്കലും   കരയോടടുത്തില്ല ...

തീരുമാനിച്ചതിലും നേരെത്തെ ഈ രണ്ടു തുറമുഖങ്ങളിലും എത്താന്‍ കഴിഞ്ഞത് ക്യാപ്റ്റന്‍ സ്മിത്തിന്റെ അഹങ്കാരത്തിനു അക്കം കൂട്ടി ...

അറ്റ്ലാന്റിക്കില്‍  മഞ്ഞു മലകള്‍ പതിയിരിക്കുന്നു എന്നുള്ള മറ്റു കപ്പലുകളില്‍ നിന്നുള്ള സന്തേശം അയാള്‍ മുഖവിലയ്കെടുത്തില്ല .കപ്പലിന്റെ വേഗം പരമാവധി വര്‍ധിപ്പിക്കാന്‍  അയാള്‍ ഓര്‍ഡര്‍ കൊടുത്തു .

മഞ്ഞുമലകള്‍ കാണുമ്പോള്‍ കപ്പല്‍ തിരിക്കാം എന്നായിരുന്നു സ്മിത്ത് കണക്കു കൂട്ടിയത് ....
ഇരുപത്തിയാറ് വര്‍ഷത്തെ കപ്പല്‍ ജീവിതഅറിവ് അയാളെ അത്രയ്ക്ക് ഭ്രാന്തനാക്കിയിരുന്നു ....

ടൈറ്റാനിക്കിന്റെ യാത്ര  തുടക്കത്തിലേ താളപിഴവുകള്‍ നിറഞ്ഞതായിരുന്നു.
 മുന്പ് രണ്ടു തവണ സാങ്കേതിക പിഴവുകള്‍ മൂലം അവളുടെ കന്നി  യാത്ര മാറ്റി വച്ചിരുന്നു ..

ഫ്രാന്‍സിലെ ഷേര്‍ബോര്‍ഗ് തുറമുഖത്ത് നിന്നും ടൈറ്റാനിക്കിന്റെ  യാത്ര തുടരുമ്പോള്‍ അവിടെ നങ്കൂരമിട്ടിരുന്ന എസ്.എസ്.ന്യൂയോര്‍ക്ക്‌ എന്ന കപ്പലുമായുള്ള കൂട്ടിയിടി വെറും ഒന്നര അടി വ്യത്യാസത്തില്‍ ആണ് വഴിമാറി പോയത് .
അതും ന്യൂയോര്‍ക്ക് സിറ്റി എന്ന കപ്പലിന്റെ ക്യാപ്റ്റന്റെ സമയോജിത ഇടപെടല്‍ മൂലം ..
വരാനിരിക്കിക്കുന്ന ഒരു മഹാ ദുരന്തത്തിന്റെ സൂചനയായിരുന്നു അത് ...

 പന്ത്രണ്ടാം തിയതി തെക്കേഅറ്റ്ലാന്റിക്കിലൂടെ   കടന്നു പോയികൊണ്ടിരുന്ന ടൈറ്റാനിക് മഞ്ഞുമലയെ മുഖാമുഖം കണ്ടു .വല്ലാത്ത ഒരു വേഗതയില്‍ ആയിരുന്നു ടൈറ്റാനിക് അപ്പോള്‍ ...

കപ്പല്‍ അതിര്‍ ദിശയിലേക് തിരിക്കാന്‍ സ്മിത്ത് നിര്‍ദേശം കൊടുത്തെങ്കിലും  വൈകിപോയിരുന്നു അത്രയും വലിയ കപ്പലിനെ അപേക്ഷിച്ച് അതിന്റെ സ്റിയരിംഗ് വീല്‍ വളരെ ചെറുതായിരുന്നു .കപ്പല്‍സമയം പതിനൊന്നേ നാല്‍പതിനു ടൈറ്റാനിക്  മഞ്ഞുമലയില്‍ ഇടിച്ചു .കപ്പലിലെ ആഘോഷങ്ങളും സംഗീതവും അപ്പോഴും നിലച്ചിരുന്നില്ല ..

ഇടിയുടെ ആഘാതത്തില്‍ വെള്ളം കയറാത്ത ജി ഡെക്കിലെ അഞ്ചു കംപാര്‍ട്ട്മെന്റ്ടുകളിലും ഗുരുതരമായ വിള്ളലുകള്‍ വീണു .ഒടുവില്‍ ആണ്ട്രൂസ് ആ സത്യം വിളിച്ചു പറഞ്ഞു ......

"മുങ്ങാകപ്പലായ ടൈറ്റാനിക് മുങ്ങും രണ്ടു  മണിക്കൂറുകള്‍ക്കുള്ളില്‍ "........

രണ്ടായിരത്തിലേറെ യാത്രകാര്‍ ഉണ്ടായിരുന്ന കപ്പലില്‍ പകുതിയില്‍ താഴെ ആളുകള്‍ക്ക് കയറാനുള്ള ലൈഫ് ബോട്ടുകളെ ഉണ്ടായിരുന്നുള്ളൂ ....
മുങ്ങാകപ്പലില്‍ എന്തിനു ലൈഫ് ബോട്ടുകള്‍ എന്ന ചിന്തയാണ് അവരെ അതിനു പ്രേരിപ്പിച്ചത് .
ടൈറ്റാനിക്കിലെ ആഘോഷാരവങ്ങള്‍ നിലവിളികളായി മാറി .യാത്രക്കാര്‍ ഏതു വഴിയും രക്ഷപെടാന്‍ പരക്കം പാഞ്ഞു .റേഡിയോ വയര്‍ലസ്സ് വഴി ടൈറ്റാനിക്കില്‍ നിന്നും സഹായത്തിനായി മെസ്സേജുകള്‍ ലക്ഷ്യസ്ഥാനം തേടി വായുവിലൂടെ കുതിച്ചു  .അതുലഭിച്ചത് കാര്‍പര്‍ത്തിയ എന്ന യാത്രാ കപ്പലിനായിരുന്നു .
അവര്‍ അവിടേക്ക് എത്താന്‍ ചുരുങ്ങിയത് നാലു മണിക്കൂര്‍ എങ്കിലും എടുക്കും എന്ന മെസ്സേജ് കിട്ടിയതോടെ സ്മിത്തിന് വരാനിരിക്കുന്ന ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്ത്തമായിരുന്നു ......

പക്ഷെ അതിനും എത്രയോ അടുത്ത് കാലിഫോര്‍ണിയ എന്ന മറ്റൊരു കപ്പല്‍ നങ്കൂരമിട്ടു കിടപ്പുണ്ടായിരുന്നു .ടൈറ്റാനിക് നിശ്ചലമായത് അവര്‍ കണ്ടിരുന്നെങ്കിലും തങ്ങളെ പോലെ വഴിയില്‍ മഞ്ഞുമലയുണ്ട് എന്ന മെസ്സേജ് കാരണം നങ്കൂരമിട്ടു കിടക്കുന്നു എന്നാണ് അവരും കരുതിയത് .നിര്‍ഭാഘ്യവശാല്‍ അതിലെ റേഡിയോ ഓപറെറ്റര്‍ അവധിയില്‍ ആയതിനാല്‍ ടൈറ്റാനിക്കില്‍ നിന്നുള്ള സന്തേശങ്ങള്‍ അവര്‍ക്ക് ലഭിച്ചില്ല .
പ്രാണരക്ഷാര്‍ത്ഥം സമുദ്രത്തിലേക്ക് എടുത്തു ചാടിയവരെ കാത്തിരുന്നത് അതിലും ദയനീയമായ മരണമായിരുന്നു .
മൈനെസ് 5 ഡിഗ്രിക്ക് താഴെയായിരുന്നു അറ്റ്ലാന്റിക്കിലെ വെള്ളത്തിന്റെ താപനില ....

മിനിട്ടുകള്‍ക്കകം ഹൃദയമിടിപ് നിലച്ചു പോകുന്ന ഹൈപ്പോ തെര്‍മിയ എന്ന ഭീകരാവസ്ഥ ......
യാത്രക്കാരില്‍ സിംഹഭാഗവും പ്രാണന്‍ വെടിഞ്ഞത് അറ്റ്ലാന്റിക്കിലെ ആ തണുപ്പത്ത് രക്തംഉറഞ്ഞാണ്...അപകടം നടന്നു കൃത്യം രണ്ടുമണിക്കൂര്‍ നാല്‍പതു മിനിറ്റില്‍ 1912 ഏപ്രില്‍ മാസം പുലര്‍ച്ചെ  2:45ന് ടൈറ്റാനിക് പൂര്‍ണമായും അറ്റ്ലാന്റിക്കിന്റെ ആഴങ്ങളില്‍ മറഞ്ഞു .കൂടെ ക്യാപ്റ്റന്‍ സ്മിത്തും .കാര്‍പാര്‍ത്തിയ എന്ന കപ്പല്‍ അവിടേക്ക് എത്തുമ്പോഴേക്കുംഅവിടം  ഒരു ശവപറമ്പായി മാറി കഴിഞ്ഞിരുന്നു രക്ഷപെട്ടത് വെറും എഴുന്നൂറ് പേര്‍ മാത്രം .പക്ഷെ അവിടെയും ചില കീഴ്വഴക്കങ്ങള്‍ നിലനിന്നു .രക്ഷപെട്ടവര്‍ ഭൂരിഭാഗവും ഫസ്റ്റ് ക്ലാസ്സ്‌ യാത്രക്കാര്‍ ആയിരുന്നു ..

ഭാക്കിയുണ്ടായിരുന്ന ആയിരത്തി അഞ്ഞൂറിലേറെ യാത്രക്കാര്‍ ടൈറ്റാനിക്കിനോപ്പം അറ്റ്ലാന്റിക്കിന്റെ ആഴങ്ങളില്‍ ആഴ്ന്നു ഞെട്ടലോടെയാണ് ലോകം ആ വാര്‍ത്ത കേട്ടത് ...

ടൈറ്റാനിക് അപകടത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാ കപ്പലുകള്‍ക്കുള്ള നിയമങ്ങള്‍ ലോകത്ത് എല്ലായിടത്തും കര്‍ശനമാക്കി .ഇരുപത്തിനാല് മണിക്കൂറും കപ്പലില്‍ റേഡിയോ ഒപറെറ്റര്‍ ഉണ്ടാകണമെന്ന് നിയമം വന്നു .വൈറ്റ് സ്റ്റാര്‍ കമ്പനിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അന്വഷണം നടന്നു .കപ്പല്‍ കണ്ടെത്താനുള്ള  ശ്രമങ്ങള്‍ ആരംഭിച്ചു .1975 ല്‍ അവര്‍ അവളെ കണ്ടെത്തി നോര്‍ത്ത് അറ്റ്ലാന്റിക്കില്‍ രണ്ടായിരം മീറ്റര്‍ ആഴത്തില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് ....

ഇപ്പോഴും അറ്റ്ലാന്റിക് സമുദ്രത്തിന്‍ അടിത്തട്ടില്‍ കിടക്കുന്ന  ടൈറ്റാനിക് .

രകഷപെട്ട യാത്രക്കാര്‍ പറഞ്ഞത് പോലെ കപ്പല്‍ രണ്ടായി പിളര്‍ന്നിരുന്നു ....ടൈറ്റാനിക് ദുരന്തം ആസ്പദമാക്കി പിന്‍കാലത്ത് നിരവധി സിനിമകളും പുസ്തകങ്ങളും നാടകങ്ങളും
 നിര്‍മ്മിക്കപെട്ടു ..അതില്‍ 1997ല്‍ ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന സിനിമ ശ്രേദ്ധെയമാണ് .പതിനൊന്നു ഓസ്കാര്‍ അവാര്‍ഡുകളാണ് ഈ ചിത്രം വാരി കൂട്ടിയത് ....
മനുഷ്യന്റെ സ്വപ്നങ്ങള്‍ക്കു പ്രോചോദനമായും
അവന്റെ അഹങ്കാരത്തിന്റെ ഓര്‍മ പെടുത്തലായും ടൈറ്റാനിക് ഇന്നും അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ വിശ്രമിക്കുന്നു ....

സമാനതകളില്ലാതെ ...............

24 comments:

Unknown said...

Real story of big ship.....You create the words beautifully...congrates...

ഫസലുൽ Fotoshopi said...

വളർരെമനോഹരം.. പക്ഷെ ഒരുസ ംശയംചോദിച്ചോട്ടെ... അന്നു ആകെ ഒരു സ്ത്രീയാണു രക്ഷപ്പെട്ടതെന്നൊക്കെയാണല്ലോ.. കേട്ടിരിക്കുന്നെ. 700 ആളുകൾ രക്ഷപ്പെട്ടിട്ടുണ്ടോ..???

© Mubi said...

ദൈവത്തെ വെല്ലുവിളിച്ച മനുഷ്യന്‍റെ അഹങ്കാരത്തിനു കിട്ടിയ ശിക്ഷയാണോ ടൈറ്റാനിക് ദുരന്തം??

Unknown said...

thaks for you coment jevetaaa ...
plees come again...

Unknown said...

അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത് ഇത്താ ....
അതിര് കവിഞ്ഞ ആത്മവിശ്വാസം മനുഷ്യനെ അന്ധനാക്കും ...

ഷാജു അത്താണിക്കല്‍ said...

അവൾ അങ്ങിനെ ഉറങ്ങട്ടെ കൂടേ കുറേ പോരും

Sangeeth vinayakan said...

Informative.. pakshe ninte thidukkam kaaranam akshara pishakukal avide thanne kidakkunnu.. oru lekhanam vaayikkunnathilupari oru kadha pole vaayichu. vishayam thiranjeduthathum nannu..

Unknown said...

ഉറങ്ങിക്കോട്ടെ ...
നന്ദി ഷാജു ...

Unknown said...

അക്ഷരത്തെറ്റ് തിരുത്താന്‍ കഴിയും വിധം ശ്രമിക്കാം സംഗീത് ...
പല വകുകള്‍ക്കും എന്റെ കീമാന്‍ പിടിതരുനില്ല ...
വായിച്ചതിനു നന്ദി ....

പടന്നക്കാരൻ said...

തുടക്കം കഥ പോലെയായോ ?

Unknown said...

അത് വായനക്കാരനായ ഇക്കയല്ലേ പറയേണ്ടത് ....

ലംബൻ said...

കൊള്ളാം കേട്ടോ,
മോശമല്ലാത്ത ലേഖനം. അക്ഷരപിശകുകള്‍ സമയം കിട്ടുമ്പോള്‍ മാറ്റുക.

Unknown said...

മറന്നു തുടങ്ങുന്ന ചിലഓര്‍മ്മ പെടുത്തലുകള്‍...നന്നായിരിക്കുന്നു നിശാക്...ലേഖനം ആയ കൊണ്ട് അവള്‍ എന്നുളത് ഒഴുവാക്കാമായിരുന്നു എന്ന് തോന്നി.അഭിനന്ദനങ്ങള്‍ ഒപ്പം ആശംസകളും ........

Unknown said...

നല്ല ലേഖനം. ആ സ്റ്റിയറിംഗ് വീലിന്റെ ഭാഗം ഒന്ന് പുന:പരിശോധിക്കുന്നത് നല്ലതാണ്. കപ്പലിന്റെ പ്രൊപ്പൽഷനും വീലിന്റെ വലിപ്പവുമായി യാതൊര്യ് ബന്ധവുമില്ല.

Unknown said...

തീര്‍ച്ചയായും ശ്രമിക്കാം.....
നന്ദി ശ്രീജിത്ത്‌ വീണ്ടും വരേണ ...

Unknown said...

താങ്ക്സ് ഇത്താ .....

Unknown said...

ഈ സംശയം എനിക്കുമുണ്ടായിരുന്നു .....
ഒന്ന് രണ്ടു ബുക്സ് റഫര്‍ ചെയ്തപ്പോഴാണ് മനസ്സിലായത് ..
അക്കാലത്ത് സ്റിയരിംഗ് വീലിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച്
കപ്പലിന്റെ പ്രോപ്പല്‍ഷനുമായി ബന്ധിപ്പിക്കുന്ന ഷാഫ്റ്റിന്റെ പ്രവര്‍ത്തനത്തിലും കാര്യമായ മാറ്റം ഉണ്ടാകും.അത് കപ്പല്‍ ദിശമാറ്റാന്‍ കൂടുതല്‍ സഹായകരമാക്കും ..ടൈറ്റാനിനെ അപേക്ഷിച്ച് അത് ചെറുതായിരുന്നു .എന്ന് ആ പുസ്തകത്തില്‍ രേഘപെടുത്തിയിട്ടുണ്ട് ...

അഭിപ്രായത്തിന് നന്ദി ചീരു ..വീണ്ടും വരണേ ....

Absar Mohamed said...

അവതരണം നന്നായി

Unknown said...

thaaanks ekkaaa ....

Kannur Passenger said...

"ദൈവത്തിനു പോലും മുക്കാന്‍ കഴിയാത്ത കപ്പല്‍ എന്ന വിശേഷണം ടൈറ്റാനിക്കിന് ചാര്‍ത്തിയത് സ്മിത്ത് ആണ് .
അത് ഒരു അഹങ്കാരത്തിന്റെ വെല്ലു വിളിയായിരുന്നു .നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ എല്ലാത്തിനും മുകളിലുള്ള ദൈവമെന്ന മഹാ സങ്കല്പ്പത്തോടുള്ള പരിഹാസം..... അതുകൊണ്ടായിരിക്കാം ദൈവം അവളെ കന്നി യാത്ര പോലും പൂര്‍ത്തികരിക്കാന്‍ അനുവദിക്കാതെ ചരിത്ത്രത്തിന്റെ ഭാഗമാക്കിയത് ."

നന്നായിരിക്കുന്നു വിവരണം.. വാക്കുകള്‍ക്ക് അടുക്കും ചിട്ടയും ഉള്ളത് കൊണ്ട് തന്നെ വായിക്കാന്‍ നല്ല രസമുണ്ട്.. വീണ്ടും തുടരുക.. ഭാവുകങ്ങള്‍ സഹോദരാ.:)

Unknown said...

താങ്ക്സ് ഇക്കാ ...

നിസാരന്‍ .. said...

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ലളിതമായി പറഞ്ഞു നിഷാക്. കുറെയേറെ കഥകള്‍ ഉണ്ട് ഈ ദുരന്തവുമായി ബന്ധപ്പെട്ടു. എന്തായാലും മനുഷ്യരുടെ അഹങ്കാരത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായാണ് ഇത് ഓര്‍മിക്കപ്പെടുക

Unknown said...

നന്ദി ഇക്കാ ....

Unknown said...

presentation nannaayittundu... ariyaavunna karyamaanenkilum, avatharana mikavu kondu oru katha pole thonnippichu. really interesting.

UA-55979233-1